ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താനി ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്ഷെ മുഹമ്മദ് അംഗമാണ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലായിരുന്നു സംഭവം. ദക്ഷിണ കശ്മീരില്‍ പതിവു പട്രോളിങ്ങിനിടെ സൈനികര്‍ക്കുനേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേന നടത്തിയ തിരിച്ചടിയിലാണു പാക് ഭീകരന് കൊല്ലപ്പെട്ടത്. ഇയാളില്‍നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും മറ്റു സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.