Monday, November 19, 2018 Last Updated 25 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.43 AM

കള്ളപ്പണക്കേസ്‌: ലാലുവിനും റാബ്‌റിക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി. ഹോട്ടല്‍ നടത്തിപ്പ്‌ കൈമാറിയതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ആര്‍.ജെ.ഡി. നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌, ഭാര്യ റാബ്‌റി ദേവി എന്നിവരടക്കമുള്ളവര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ലാലു പ്രസാദിന്റെ മകനും ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്‌, പാര്‍ട്ടി നേതാവ്‌ പി.സി. ഗുപ്‌ത തുടങ്ങിയവരുടെ പേരിലും കുറ്റപത്രമുണ്ട്‌.
പുരി, റാഞ്ചി എന്നിവിടങ്ങളിലെ രണ്ടു റെയില്‍വേ ഹോട്ടലുകളുടെ നടത്തിപ്പ്‌ സുജാത ഹോട്ടല്‍ പ്രൈവറ്റ്‌ ലിമിറ്റഡിനു കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്‌. കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന ലാലുപ്രസാദ്‌ യാദവും ഐ.ആര്‍.സി.ടി.സി. ഉദ്യോഗസ്‌ഥരും പദവി ദുരുപയോഗം ചെയ്‌തെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കുറ്റപത്രത്തില്‍ പറയുന്നു.

Ads by Google
Saturday 25 Aug 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW