Friday, September 14, 2018 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.41 AM

സ്‌കോട്ട്‌ മോറിസണ്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

uploads/news/2018/08/243330/in2.jpg

മെല്‍ബണ്‍: ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയില്‍ നേതൃത്വ വടംവലിയെത്തുടര്‍ന്നുണ്ടായ അട്ടിമറിയിലൂടെ പുറത്തായ മാല്‍ക്കം ടേണ്‍ബുളിനു പകരം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി സ്‌കോട്ട്‌ മോറിസണി(50)നെ തെരഞ്ഞെടുത്തു.
ഇതോടെ, പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിക്കു വിരാമമായി. 45 പേരുടെ പിന്തുണ നേടിയ ധനമന്ത്രിയായിരുന്ന മോറിസണ്‍ 40 വോട്ട്‌ നേടിയ മുന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടനെ പരാജയപ്പെടുത്തിയാണു പാര്‍ട്ടി നേതൃത്വവും കൈപ്പിടിയിലൊതുക്കിയത്‌.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ട ചുമതല ഇനി ഇദ്ദേഹത്തിനാണ്‌. പത്തുവര്‍ഷത്തിടെ ഓസ്‌ട്രേലിയയിലെ ആറാമത്തെ പ്രധാനമന്ത്രിയാണു മോറിസണ്‍. ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ ഗ്രോവ്‌ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌തു രാജ്യത്തെ മുപ്പതാമതു പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു.

Ads by Google
Saturday 25 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW