Saturday, April 20, 2019 Last Updated 10 Min 7 Sec ago English Edition
Todays E paper
Saturday 25 Aug 2018 12.40 AM

മാനനഷ്‌ടക്കേസില്‍ ഇന്ത്യന്‍ വംശജന്‌ കാനഡയില്‍ 8.5 കോടി നഷ്‌ടപരിഹാരം

വാന്‍കൂവര്‍: മാനനഷ്‌ടക്കേസില്‍ ഇന്ത്യന്‍- കനേഡിയന്‍ ബിസിനസുകാരന്‌ 1.2 ദശലക്ഷം ഡോളര്‍ (8.4 കോടി രൂപ) നഷ്‌ടപരിഹാരം വിധിച്ച്‌ കനേഡിയന്‍ സുപ്രീം കോടതി. നേരത്തെ ബ്രിട്ടീഷ്‌ കൊളംബിയന്‍ സുപ്രീം കോടതി വിധിച്ച നഷ്‌ടപരിഹാരത്തുക ശരിവച്ചാണിത്‌.
ഗുജറാത്ത്‌ ഭുജ്‌ സ്വദേശിയും വാന്‍കൂവറില്‍ ബിസിനസുകാരനുമായ അല്‍ത്താഫ്‌ നാസറലിയ്‌ക്ക്‌ അനുവദിച്ച നഷ്‌ടപരിഹാരമാണ്‌ സുപ്രീം കോടതി ശരിവച്ചത്‌. തുടര്‍ച്ചയായ വ്യാജ വാര്‍ത്തകളിലൂടെ അമേരിക്കന്‍ നിക്ഷേപകനും ഓവര്‍സ്‌റ്റോക്ക്‌ ഡോട്ട്‌ കോം എന്ന ഓണ്‍ലൈന്‍ സംരംഭത്തിന്റെ സി.ഇ.ഒയുമായ പാട്രിക്‌ ബൈറന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു അല്‍ത്താഫിന്റെ പരാതി. 2016-ല്‍ ബ്രിട്ടീഷ്‌ കൊളംബിയന്‍ സുപ്രീം കോടതി അല്‍ത്താഫിന്‌ അനുകൂലമായി വിധിപറഞ്ഞു. 1.2 ദശലക്ഷം ഡോളര്‍ നഷ്‌ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. തുടര്‍ന്ന്‌ പാട്രിക്‌ കനേഡിയന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഏഴു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന്‌ ഒടുവിലാണ്‌ അല്‍ത്താഫ്‌ നാസറലിയുടെ വിജയം. 2011-ലാണ്‌ പാട്രിക്‌ ബൈറന്റെ ഉടമസ്‌ഥതയിലുള്ള വെബ്‌സൈറ്റ്‌ അല്‍ത്താഫിനെതിരേ അപകീര്‍ത്തിപരമായ വാര്‍ത്ത പടച്ചുവിട്ടത്‌. മാര്‍ക്ക്‌ മൈക്കല്‍ എന്നയാളുടെ പേരിലാണ്‌ വാര്‍ത്ത പുറത്തുവന്നത്‌.

Ads by Google
Saturday 25 Aug 2018 12.40 AM
YOU MAY BE INTERESTED
Loading...
TRENDING NOW