Saturday, November 17, 2018 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.40 AM

വ്യാപാരത്തര്‍ക്കം: ചൈന-യു.എസ്‌. ചര്‍ച്ച പൂര്‍ത്തിയായി

വാഷിങ്‌ടണ്‍: രാജ്യാന്തര വ്യാപാരത്തേയും ധനവിപണിയേയും ഗുരുതരമായി ബാധിച്ച വ്യാപാരത്തര്‍ക്കം പരിഹരിക്കാന്‍ ചൈനീസ്‌, അമേരിക്കന്‍ പ്രതിനിധികള്‍ തമ്മിലുള്ള ദ്വിദിന ചര്‍ച്ച പൂര്‍ത്തിയായി.
കൃത്യമായ പരിഹാരനിര്‍ദേശങ്ങളൊന്നും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടില്ല. സുതാര്യത, സന്തുലനം, സാമ്പത്തികബന്ധത്തിലെ പരസ്‌പരമുള്ള കൊടുക്കല്‍വാങ്ങലുകള്‍ എന്നിവ സംബന്ധിച്ചുള്ള കാഴ്‌ചപ്പാടുകള്‍ ഇരുകൂട്ടരും പങ്കുവെച്ചന്നു വൈറ്റ്‌ഹൗസ്‌ വക്‌താവ്‌ ലിന്‍ഡ്‌സേ വാള്‍ട്ടേഴ്‌സ്‌ പറഞ്ഞു.
ചര്‍ച്ചകള്‍ ക്രിയാത്മകവും തുറന്നതുമായിരുന്നുവെന്ന്‌ ചൈനീസ്‌ വാണിജ്യമന്ത്രാലയ വക്‌താവ്‌ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ഇരുഭാഗവും ബന്ധം തുടരുമെന്നും ചൈന വ്യക്‌തമാക്കി. ചൈനീസ്‌ ഉല്‍പന്നങ്ങള്‍ക്ക്‌ അമേരിക്ക ഇറക്കുമതി ചുങ്കം കുത്തനെ ഉയര്‍ത്തുകയും ചൈന മറുപടിയായി അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു ചുങ്കം ഉയര്‍ത്തുകയും ചെയ്‌തതോടെയാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയത്‌.

Ads by Google
Saturday 25 Aug 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW