Monday, November 05, 2018 Last Updated 49 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 08.06 PM

ചേമ്പ് ചില്ലറക്കാരനല്ല; രുചി മാത്രമല്ല, അകാല വാർദ്ധക്യം തടയും, രക്തസമ്മർദ്ദം ക്രമപ്പെടുത്തും

uploads/news/2018/08/243245/chembu.jpg

മലയാളികളുടെ ഇഷ്ടഭക്ഷണമാണ് കപ്പ. കിഴങ്ങ് വര്‍ഗ്ഗത്തില്‍ കപ്പ കഴിഞ്ഞാല്‍ പ്രധാനി ചേമ്പാണ്. പലരും ഇത് ആഹാരക്രമത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്താറില്ല. എന്നാല്‍ ഇവ വളരെ സമ്പുഷ്ടമായ ആഹാരമാണ്. മറ്റു കിഴങ്ങു വർഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്.

അകാല വാർദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ചേമ്പിന് . ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, കാൽസ്യം തുടങ്ങിയവയാണ് വാർദ്ധക്യത്തെ തടയുന്ന ഘടകങ്ങൾ. ചേമ്പിൽ ധാരാളം കാർബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്.

വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്ക്കുന്നു.വിറ്റാമിൻ സി, എ യും ചേമ്പിൽ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിലൂടെ മാനസികാരോഗ്യവും സംരക്ഷിക്കുന്നു ഇത്. കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാഘാതത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW