Tuesday, November 06, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 07.54 PM

ലോകത്തിലെ ഏറ്റവും പഴക്കമുള്ള വെണ്ണ... അയ്യോ കഴിക്കല്ലേ

uploads/news/2018/08/243242/cheese.jpg

പാല്‍ക്കട്ടി പലര്‍ക്കും പ്രിയമാണ്. ഇത് കഴിക്കാനും ഇഷ്ടമുള്ളവര്‍ ഉണ്ട്. ഈജിപ്ഷ്യന്‍ ശവകുടീരമായ പിരമിഡില്‍ നിന്ന് കിട്ടിയ ലോകത്തിലെ ഏറ്റവും പഴക്കമുള്ള വെണ്ണയെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. 32,00 വര്‍ഷം പഴക്കമുള്ള ഈ വെണ്ണ കഴിച്ചാല്‍ മാരകമായ പനി പിടിപെടും. ബ്രൂസെല്ല മെലിറ്റന്‍സിസ് എന്ന മാരക ബാക്ടീരിയ ഇതിലടങ്ങിയിട്ടുണ്ടെന്നും ഇത് ഭക്ഷിക്കുന്നത് മരണത്തിന് ഇടയാക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

പുരാതന ഈജിപ്ഷ്യന്‍ തലസ്ഥാനമായ മെഫിസിലെ പിയേഴ്‌സ് മേയറിന്റെ ശവകുടീരത്തോടൊപ്പം കുഴിച്ചിട്ടതാകാം ഇത്. മരുഭൂമിയിലെ മണല്‍ക്കാടുകളില്‍ മറഞ്ഞിരുന്ന ഈ ശവകുടീരം 2010-ലാണ് ഗവേഷകര്‍ കണ്ടെത്തിയത്. പിന്നീട് വെളുത്ത പദാര്‍ത്ഥങ്ങളടങ്ങിയ പൊട്ടിയ ഭരണി കണ്ടെത്തുകയായിരുന്നു. പശു, ആട്, ചെമ്മരിയാട് എന്നിവയുടെ പാല്‍ ഉപ്പുവെള്ളം ചേര്‍ത്ത് തയ്യാറാക്കിയതാണ് വെണ്ണയെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഭരണി ഒരു കാന്‍വാസ് തുണി കൊണ്ട് മൂടിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയയിലൂടെയാണ് ഈ വെണ്ണ നിര്‍മിച്ചിരുന്നതെന്നും ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.

ഡോ. ഗ്രെക്കോയുടെ അഭിപ്രായത്തില്‍ സോഡിയം കാര്‍ബണേറ്റിലെയും മരുഭൂമികളിലെയും സംയോജിത മണ്ണിന്റെ ശക്തമായ ആല്‍ക്കലൈന്‍ ചുറ്റുപാടില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി നടന്ന രൂപാന്തരത്തിന്റെ ഫലമായാണ് ഇത്തരത്തലൊരു പാല്‍ക്കട്ടി രൂപപ്പെട്ടതെന്നാണ് പറയുന്നത്. ഈ പദാര്‍ത്ഥങ്ങള്‍ ഇപ്പോള്‍ വിവിധ മ്യൂസിയങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും സൂക്ഷിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW