Saturday, June 22, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 06.21 PM

'ക്യൂട്ട് കപ്പിള്‍'സിന്റെ ക്യൂട്ട് നിമിഷങ്ങള്‍ : രണ്‍ബീര്‍-ആലിയ പ്രണയജോഡികളുടെ സെല്‍ഫി വൈറലാകുന്നു

Ranbeer kapoor,  Alia bhat, Selfie

ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് രണ്‍ബീര്‍ ആലിയ പ്രണയ വാര്‍ത്തകളാണ്. ബോളിവുഡിന്റെ ക്യുട്ട് കപ്പിള്‍സ് എന്ന പേര് കരസ്ഥമാക്കിയിരിക്കുകയാണ് രണ്‍ബീറും ആലിയയും. ഇരുവരും തമ്മിലുള്ള പുതിയ സെല്‍ഫി സോഷ്യല്‍ മീഡിയ ഒന്നടങ്കം സ്വീകരിച്ചിരിക്കുകയാണ്. രണ്ടു പേരും കളിച്ച് ചിരിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്ന സെല്‍ഫിയാണ് പുറത്ത് വന്നിരിക്കുന്നത്.

മനോഹരവും പവിത്രവുമായ ബന്ധമാണിതെന്നാണ് രണ്‍ബീര്‍ ഈ ബന്ധത്തെ പറ്റി വിശേഷിപ്പിച്ചത്. അയാന്‍ മുഖര്‍ജിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇരുവരും ബള്‍ഗേറിയയിലാണ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയില്‍ അമിതാബ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് രണ്‍ബീറിന്റെ പ്രിയപ്പെട്ട എട്ടാം നമ്പര്‍ ജേഴ്‌സി ധരിച്ച ഫോട്ടോ ആലിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ ഫോട്ടോയും വൈറലായിരുന്നു. രണ്‍ബീര്‍ എടുത്തു കൊടുത്ത ആലിയയുടെ ഫോട്ടോയും ആലിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

to infinity & beyond 💫

A post shared by Alia ✨⭐️ (@aliaabhatt) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW