Friday, August 24, 2018 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 06.12 PM

കോടികളുടെ വിലയുള്ള ആയിരം;​ മക്കയില്‍ പോയി ഉംറ നിര്‍വഹിക്കാന്‍ വച്ചിരുന്ന പണം ദുരിതാശ്വാസത്തിനു നല്‍കി മാതൃകയായി ഈ ഉമ്മ

uploads/news/2018/08/243233/ummma.jpg

മഹാപ്രളയത്തിലൂടെ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ കേരളം ഒന്നായി മുന്നോട്ടു പോവുകയാണ്. പള്ളികളും അമ്പലങ്ങളുമെല്ലാം മതമോ നിറമോ നോക്കാതെ ദുരിതബാധിതര്‍ക്ക് ഇടം നല്‍കി. പട്ടാമ്പിക്കടുത്ത് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഒരു ഉമ്മയുടെ പ്രവൃത്തി ആരുടെയും കണ്ണുകള്‍ നിറയ്ക്കുന്നതാണ്. എന്നാല്‍ ആര്‍ക്കും മാതൃകയാകുന്നതുമാണ്.

മക്കയില്‍ പോയി ഉംറ നിര്‍വഹിക്കണം എന്ന അതിയായ ആഗ്രഹത്താല്‍ കയ്യില്‍ കിട്ടുന്നതില്‍ മിച്ചം വരുന്ന പത്തും ഇരുപതും രൂപകള്‍ സ്വരൂപിച്ചു വച്ചുകൊണ്ടിരിക്കുകയായിരുന്നു. മഴ വരുത്തിവെച്ച ദുരിതപെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരു കണ്ടപ്പോള്‍ ഉമ്മ മറ്റൊന്നും ആലോചിച്ചില്ല. ഉംറ നിര്‍വഹിക്കുന്നതിലും പ്രാധാന്യം നാടിന്റെ കണ്ണീരൊപ്പലാണെന്ന് തിരിച്ചറിഞ്ഞ ഉമ്മ തന്റെ സമ്പാദ്യത്തില്‍ നിന്നും ആയിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ്.

Ads by Google
Friday 24 Aug 2018 06.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW