Monday, September 10, 2018 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 03.49 PM

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദിന്റെ ജാമ്യം നീട്ടില്ല; 30 ന് കീഴടങ്ങണം

കാലിത്തീറ്റ കേസില്‍ കോടതി മൂന്നര വര്‍ഷത്തെ ശിക്ഷ വിധിച്ചതോടെ ഡിസംബര്‍ 23 മുതല്‍ ബിഹാറിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.
Lalu Prasad

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യം നീട്ടി നല്‍കാനാവില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. ഈ മാസം 30നകം കീഴടങ്ങാനും കോടതി ലാലുവിന് നിര്‍ദേശം നല്‍കി. ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സ തേടുന്നതിനാണ് കോടതി ഈ മാസം 27 വരെ ജാമ്യം അനുവദിച്ചത്. ഇത് മൂന്നു മാസം കൂടി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ലാലു വീണ്ടും കോടതിയെ സമീപിച്ചത്.

പ്രമേഹവും ഹൃദ്‌രോഗവും അടക്കം ലാലുവിനെ അലട്ടുന്നുണ്ട്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലാണ് ലാലു. മേയ് 11നാണ് ലാലുവിന് കോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ 29ന് ജാമ്യം വീണ്ടും നീട്ടിനല്‍കി. ഇത് പിന്നീട് ഓഗസ്റ്റ് 17വരെ നീട്ടുകയായിരുന്നു. അന്ന് ഹര്‍ജി പരിഗണിക്കാന്‍ കഴിയാതെ വന്നതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കാലിത്തീറ്റ കേസില്‍ കോടതി മൂന്നര വര്‍ഷത്തെ ശിക്ഷ വിധിച്ചതോടെ ഡിസംബര്‍ 23 മുതല്‍ ബിഹാറിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW