Saturday, February 16, 2019 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 03.09 PM

വിവോ Y83 പ്രോ ഇന്ത്യൻ വിപണിയിലേക്ക്; സവിശേഷതകൾ അറിയാം

Vivo Y83 Pro

വിവോ Y83 സ്മാര്‍ട്ട്‌ഫോണിന്റെ ഹൈ-എന്‍ഡ് വേര്‍ഷൻ വിവോ Y83 പ്രോ ഇന്ത്യൻ വിപണിയിലേക്ക്. 14,990 രൂപയ്ക്കായിരുന്നു വിവോ Y83 സ്മാര്‍ട്ട്‌ഫോൺ എത്തിയത്. 15,990 രൂപയാണ് ഹൈഎന്‍ഡ് വേരിയന്റിന്റെ വില എന്നാണ് സൂചന. ബ്ലാക്ക്, അറോറ വൈറ്റ്, റെഡ്, ഗോള്‍ഡ് എന്നീ നിറങ്ങളിലാകും ഫോണ്‍ എത്തുന്നത്.

6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് വിവോ Y83 പ്രോയ്ക്ക്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനത്തിലുളള Funtouch OS 4.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട്, 4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഉണ്ട്.

മീഡിയാടെക് ഹീലിയോ P22 ഒക്ടാകോര്‍ SoC പ്രോസസറും 4ജിബി റാമും ഫോണിലുണ്ട്. കൂടാതെ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പീക്കാനും സാധിക്കും. ഫോണിന്റെ പിന്‍ പാനലില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW