Friday, August 24, 2018 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 02.22 PM

പരമ്പരാഗത ഓണവിഭവങ്ങള്‍

uploads/news/2018/08/243194/madmonam240818.jpg

കേരളത്തിന്റെ രുചിപ്പെരുമ വിളിച്ചോതുന്ന ഓണക്കാലo. പഴമയുടെ രുചിക്കൂട്ടുകളിലേക്ക് ഒരു തിരിച്ചുപോക്കാവട്ടെ ഈ ഓണക്കാലം...

1. ചക്കമടല്‍ അവിയല്‍


ആവശ്യമുള്ള സാധനങ്ങള്‍
അധികം മൂക്കാത്ത ചക്കയുെട മടല്‍ - 3 കപ്പ് (മുള്ള് കളഞ്ഞ് നീളത്തിലരിഞ്ഞത്)
ചക്കക്കുരു നീളത്തിലരിഞ്ഞത് - 11/2 കപ്പ്
മാങ്ങ നീളത്തിലരിഞ്ഞത് - ഒരെണ്ണം
തേങ്ങ ചിരകിയത്- 2 കപ്പ്
ജീരകം - 1/4 ടീസ്പൂണ്‍
കറിവേപ്പില - കുറച്ച്
പച്ചമുളക് - നാലെണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


തേങ്ങയും ജീരകവും ഒരുമിച്ച് തരുതരിപ്പായി അരച്ചുവയ്ക്കുക. ചക്കമടല്‍ അരിഞ്ഞത്, ചക്കക്കുരു, പച്ചമുളക്, മുളകുപൊടി, മഞ്ഞള്‍പ്പൊടി ഉപ്പ്, പാകത്തിന് വെള്ളം എന്നിവ ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. പകുതി വേവാകുമ്പോള്‍ മാങ്ങ അരിഞ്ഞത് ചേര്‍ക്കാം. മാങ്ങ വെന്തുവരുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് ഇളക്കി അല്‍പ്പസമയംകൂടി അടുപ്പില്‍ വച്ചശേഷം വെളിെച്ചണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങിവയ്ക്കാം.

2. ഓണം അട


ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 500 ഗ്രാം
ശര്‍ക്കരര - 250 ഗ്രാം (ചീകിയത്)
തേങ്ങ ചിരകിയത് - ഒരെണ്ണം
ഏത്തപ്പഴം ചെറുതായരിഞ്ഞത് - രണ്ടെണ്ണം
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
ചുക്കുപൊടി - 1/2 ടീസ്പൂണ്‍
വാഴയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം


തേങ്ങ, ശര്‍ക്കര, ഏത്തപ്പഴം, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി ഇവ ഒരുമിച്ച് യോജിപ്പിച്ചുവയ്ക്കുക. കുറച്ചുവെള്ളത്തില്‍ അല്‍പ്പം ഉപ്പിട്ട് തിളപ്പിക്കുക. പിന്നീട് അരിപ്പൊടിയില്‍ ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കുക. ശേഷം ഒരു വാഴയില വാട്ടിയെടുത്ത് മാവ് കുറേശ്ശെ എടുത്ത് വാഴയിലയില്‍ കനംകുറച്ച് പരത്തുക. ഇലയുടെ ഒരു വശത്ത് തേങ്ങാ ശര്‍ക്കര കൂട്ട് വച്ച് ഇല മടക്കുക. തയാറാക്കിയ ഓരോ അടയും അപ്പച്ചെമ്പില്‍ വച്ച് ആവികയറ്റി വേവിച്ചെടുക്കാം. ഈ അട നാക്കിലയില്‍ വച്ചാണ് ഓണസദ്യ വിളമ്പുന്നത്.
uploads/news/2018/08/243194/madmonam240818b.jpg

3. കരിക്ക് തേങ്ങാപ്പാല്‍ കറി


ആവശ്യമുള്ള സാധനങ്ങള്‍
അധികം മൂക്കാത്ത കരിക്ക് ചെറുതായി അരിഞ്ഞത് - 3 കപ്പ്
പച്ചമുളക് - അഞ്ചെണ്ണം (ചെറുതായി അരിഞ്ഞത്)
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
തേങ്ങയുടെ ഒന്നാം പാല്‍ - 1 1/2 കപ്പ്
രണ്ടാം പാല്‍ - ഒരു കപ്പ്
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി - 5 എണ്ണം (ചെറുതായരിഞ്ഞത്)
കറിവേപ്പില - കുറച്ച്

തയാറാക്കുന്ന വിധം


കരിക്ക്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ രണ്ടാംപാല്‍ ഒഴിച്ച് വേവിക്കുക. വെന്ത് വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തിളപ്പിച്ച് വാങ്ങുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കറിവേപ്പില വഴറ്റി ചെറിയ ഉള്ളിയും മൂപ്പിച്ച് കറിയിലേക്കൊഴിച്ച് വിളമ്പാം.

4. കാച്ചില്‍ ഏത്തയ്ക്ക എരിശ്ശേരി


ആവശ്യമുള്ള സാധനങ്ങള്‍
ഏത്തയ്ക്ക - രണ്ടെണ്ണം (ഇടത്തരം വലിപ്പത്തില്‍ കഷണങ്ങളായി അരിഞ്ഞത്)
കാച്ചില്‍ തൊലികളഞ്ഞ് വൃത്തിയാക്കി ചെറു കഷണങ്ങളായരിഞ്ഞത്്- 2 കപ്പ്
തേങ്ങ ചിരകിയത് - 2 കപ്പ്
വെളുത്തുളളി - 5 അല്ലി
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കടുക് - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കറിവേപ്പില - 4 തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഏത്തയ്ക്കയും കാച്ചിലും മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. (വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണം) തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. ഈ അരപ്പ് വേവിച്ചുവച്ചിരിക്കുന്നതിലേക്ക് ചേര്‍ത്ത് പാകത്തിന് ഉപ്പും കറിവേപ്പിലയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി ചൂടാക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റല്‍മുള കും കൂടി മൂപ്പിച്ച് കറിയിലേക്കൊഴിക്കുക.
uploads/news/2018/08/243194/madmonam240818c.jpg

5. കൂട്ട് തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
ബീന്‍സ് ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
ക്യാരറ്റ് ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
മുരിങ്ങക്കായുടെ കാമ്പ് ചുരണ്ടിയെടുത്തത് - 1/2 കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ചെറിയ ഉള്ളി - ആറെണ്ണം
പച്ചമുളക് - രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
കടുക് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞള്‍പ്പൊടി ഇവ ഒരുമിച്ച് ചതച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പില മൂപ്പിച്ച് അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറിയും അല്‍പ്പം ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ ചതച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ത്തിളക്കി നന്നായി ഉലര്‍ത്തിയെടുക്കാം.

6. ചേന ഏത്തയ്ക്ക മെഴുക്കുപുരട്ടി


ആവശ്യമുള്ള സാധനങ്ങള്‍
ചേന തൊലികളഞ്ഞ് വൃത്തിയാക്കി നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
പച്ചക്കായ നീളത്തില്‍ കനം കുറച്ച് മുറിച്ചത് - ഒരു കപ്പ്
പച്ചമുളക് കീറിയത്്- രണ്ടെണ്ണം
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ചുവന്നുള്ളി ചതച്ചത്് - അഞ്ചെണ്ണം
കടുക് - 1/2 ടീസ്പൂണ്‍
വറ്റല്‍മുളക് - രണ്ടെണ്ണം
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം


പച്ചക്കായയും ചേനയും അരിഞ്ഞത് പകുതി മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.
പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റല്‍മുളകും വഴറ്റി പച്ചമുളകും ചുവന്നുള്ളിയും ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് മിച്ചം വന്ന മുളകുപൊടി ചേര്‍ത്ത് വേവിച്ചുവച്ച പച്ചക്കറിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം.
uploads/news/2018/08/243194/madmonam240818d.jpg

7. ബദാം പായസം


ആവശ്യമുള്ള സാധനങ്ങള്‍
ബദാം കുതിര്‍ത്ത് തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്
പാല്‍ - രണ്ട് ലിറ്റര്‍
മില്‍ക്ക് മെയ്ഡ് - ഒരു ടിന്‍
ഉണക്കലരി - 3/4 കപ്പ്
പഞ്ചസാര - 250 ഗ്രാം
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
ബട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം

തയാറാക്കുന്ന വിധം


ബട്ടര്‍ ചൂടാക്കി ബദാം കഷണങ്ങള്‍ അതിലിട്ട് ചെറുതായി മൊരിച്ച് വയ്ക്കുക. ഉണക്കലരി കഴുകി ഒരു ലിറ്റര്‍ പാലും കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക.
ഒരു ഉരുളിയില്‍ ബാക്കി പാല്‍ ഒഴിച്ച് ചൂടാക്കി അതിലേക്ക് വേവിച്ച അരി ചേര്‍ത്ത് തുടരെ ഇളക്കുക. വറ്റി കുറുകിത്തുടങ്ങുമ്പോള്‍ പഞ്ചസാരയും മില്‍ക്ക്‌മെയ്ഡും ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി വയ്ക്കുക. ശേഷം ബദാം കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. കിസ്മിസും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്ത് അതും പായസത്തില്‍ ചേര്‍ത്തിളക്കി വാങ്ങിവയ്ക്കാം.

8. കടല പായസം


ആവശ്യമുള്ള സാധനങ്ങള്‍
കടലപ്പരിപ്പ് - 1/4 കിലോ
ശര്‍ക്കര - 500 ഗ്രാം
നെയ്യ് - 50 ഗ്രാം
തേങ്ങയുടെ ഒന്നാം പാല്‍ - ഒരു കപ്പ്
രണ്ടാം പാല്‍ - 4 കപ്പ്
തേങ്ങാക്കൊത്ത് - 1/2കപ്പ്
ഏലയ്ക്കാപ്പൊടി - 1 1/2 ടീസ്പൂണ്‍
ചുക്കുപൊടി - 1 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം

തയാറാക്കുന്ന വിധം


ഒരു ചീനച്ചട്ടി അടുപ്പില്‍വച്ച് ചൂടാക്കി കടലപ്പരിപ്പ് കരിഞ്ഞുപോകാതെ വറു ത്തെടുക്കുക. ചൂടാറിയ ശേഷം കടലപ്പരി പ്പ് വെള്ളത്തില്‍ കുതിരാനിടുക. ശര്‍ക്കര ഉരുക്കി അരിച്ചു വയ്ക്കുക. കടലപ്പരിപ്പ് കുക്കറിലിട്ട് ആവ ശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക. ഒരു മിക്‌സിയുടെ ജാറില്‍ വേവിച്ച കടലപ്പരിപ്പ് എടുത്ത് അതിലേക്ക് തേങ്ങയുടെ രണ്ടാം പാലില്‍ നിന്ന് കുറച്ച് ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു ഉരുളി അടുപ്പില്‍ വച്ച് ചൂടാക്കി കടലപ്പരിപ്പ് അരച്ചതും ശര്‍ക്കര ഉരുക്കിയതും ചേര്‍ത്ത് ഇളക്കി വെള്ളം നന്നായി വറ്റുമ്പോള്‍ ഇതിലേക്ക് പകുതി നെയ്യൊഴിച്ച് വരട്ടുക. ശേഷം ബാക്കിവന്ന രണ്ടാം പാല്‍ വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം വറ്റുമ്പോള്‍ ഒന്നാം പാലും ഏ ലയ്ക്കാപ്പൊടിയും, ചുക്കുപൊടിയും ചേര്‍ ത്തു നന്നായി ചൂടാക്കി വാങ്ങുക. തേങ്ങാക്കൊത്ത് ചെറുതായരിഞ്ഞതും അണ്ടിപ്പ രിപ്പും കിസ്മിസും ബാക്കിയുള്ള നെയ്യില്‍ വറുത്തു പായസത്തില്‍ ചേര്‍ക്കുക.
uploads/news/2018/08/243194/madmonam240818e.jpg

9. ഉണ്ണിയപ്പം പായസം


ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി വേവിച്ചത് - ഒരു കപ്പ്
തേങ്ങാക്കൊത്ത് - 100 ഗ്രാം
പരിപ്പ് - രണ്ട് ടേബിള്‍ സ്പൂണ്‍
പഴം - രണ്ടെണ്ണം
ഏലയ്ക്ക - അഞ്ചെണ്ണം
കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം
തേങ്ങാപ്പാല്‍ - 2 തേങ്ങയുടേത്
ശര്‍ക്കര പാനിയാക്കിയത് - ആവശ്യത്തിന്
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


തേങ്ങാക്കൊത്തും പച്ചരി വേവിച്ചതും പരിപ്പും യോജിപ്പിച്ച് നന്നായി ഇളക്കിയ ശേഷം പഴം ചേര്‍ത്ത് നന്നായി കുഴച്ച് നെല്ലിക്ക വലിപ്പത്തില്‍ ഉരുളകളാക്കിയെ ടുക്കുക. ശേഷം ഈ ഉരുളകള്‍ നെയ്യില്‍ വറുത്തെടുക്കണം. ഉരുളി അടുപ്പില്‍വച്ച് ചൂടാക്കി അതിലേക്ക് ശര്‍ക്കര പാനിയും രണ്ടാം പാലും ഒഴിച്ച് തിളപ്പിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. നന്നായി കുറുകി വരുമ്പോഴേക്കും നെയ്യില്‍ വറുത്തുകോരിയ ഉണ്ണിയപ്പം ചേര്‍ക്കാം. ശേഷം ഒന്നാം പാലും ചേര്‍ത്ത് ചൂടാക്കാം. അടുപ്പില്‍ നിന്നിറക്കി അണ്ടി പ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്തുകോരി അതും പായസത്തില്‍ ചേര്‍ക്കാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Friday 24 Aug 2018 02.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW