Friday, November 16, 2018 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.21 PM

3200mAh ബാറ്ററി, 5.45 ഇഞ്ച് ഡിസ്പ്ലെ; 10.or D2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിച്ചു

10.or D2

കഴിഞ്ഞവർഷമാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാവായ 10.or ഇന്ത്യൻ വിപണയിൽ പ്രവേശിച്ചത്. ഇപ്പോൾ പുതിയ 10.or D2 എന്ന പേരിൽ ഒരു സ്മാർട്ട്ഫോണിനെ പുറത്തിറക്കിയിരിക്കുകയാണ്. 10.or G, 10.or E, 10.or D എന്നീ സ്മാർട്ട്ഫോളുകളുടെ നിരയിലേക്കാണ് 10.or D2 എത്തിയിരിക്കുന്നത്. 16GB/32GB സ്റ്റോറേജ് പതിപ്പുകളിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിന് യഥാക്രമം 6,999 രൂപ, 7,999 രൂപ നിരക്കിലാണ് വില.

ഈ സ്മാർട്ട്ഫോണിനെ ആമസോൺ ആണ് പുറത്തിറക്കുന്നത്. ഉപഭോക്താക്കൾക്ക് ലോഞ്ചിന്‍റെ ഭാഗമായി കമ്പനി ആകർഷക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക്, ഇൻഡസ് ലാൻഡ് ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം ഇളവും 500/1000 രൂപ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.
റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി 2,200 രൂപയുടെ ക്യാഷ്ബാക്കാണ് കമ്പനി ഓഫർ ചെയ്തിരിക്കുന്നത്. കൂടാതെ, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഒരു വർഷത്തെ വാറണ്ടിയും നേടാം. 5.45 ഇഞ്ച് ഡിസ്പ്ലെ, 1.4GHz ക്വാഡ് കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 425 പ്രോസസർ, ആൻഡ്രോയിഡ് 8.1 ഓറിയോ, 2GB/3GB റാം, 16GB/32GB സ്റ്റോറേജ്, 13MP റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യമാറ, 3200mAh ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകൾ.

Ads by Google
Friday 24 Aug 2018 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW