Sunday, November 18, 2018 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.57 AM

വിവോ വി11, വി11 പ്രോ എന്നിവ സെപ്തംബര്‍ 6ന് വിപണിയിലേക്ക്

vivo

വിവോയുടെ രണ്ടു ഫോണുകളായ വിവോ വി11, വി11 പ്രോ എന്നിവ സെപ്തംബര്‍ 6ന് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന വിവോ വി11ന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറും 'വാട്ടർഡ്രോപ്-ലൈക്' നോച്ചും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 1080x2340 പിക്‌സല്‍ റെസല്യൂഷന്‍, 19:5:9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ് മറ്റു ഫീച്ചറുകൾ. 156 ഗ്രാം ഭാരമാണ് ഫോണിന്.

2.2 GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ടാകും കൂടാതെ 256ജിബി വരെ മൈക്രോ എസ്ഡജി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

3400എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. കൂടാതെ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്. ഇതോടൊപ്പം വിവോ X23 ഫോണ്‍ ഉടന്‍ അവതരിപ്പിക്കുമെന്നും പറയുന്നു. വിവോ ആദ്യമായി അവതരിപ്പിക്കുന്ന 10ജിബി റാം ഫോണ്‍ കൂടിയാണ് ഇത്. വിവോ X21ന്റെ പിന്‍ഗാമിയാണ് ഈ ഫോണ്‍ എന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW