Monday, January 21, 2019 Last Updated 17 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 10.59 AM

''പഠിക്കാന്‍ പണം വേണം, അമ്മയ്‌ക്കൊരു വീടു വാങ്ങിക്കൊടുക്കണം, പിന്നെ ഉലകം ചുറ്റണം'' ; സൂപ്പര്‍മോഡല്‍ 23 കാരി കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു ; വിലയിട്ടിരിക്കുന്നത് 80 ലക്ഷം രൂപ...!!

uploads/news/2018/08/243150/odd.jpg

മാതാവിന് വീടുവാങ്ങിക്കൊടുക്കുന്നതിനായി അസര്‍ബൈജാനിലെ ഏറ്റവും വിലകൂടിയ മോഡല്‍ തന്റെ കന്യകാത്വം വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. മഹ്ബൂബാ മമ്മദ്‌സാദാ എന്ന 23 കാരിയാണ് മുമ്പോട്ട് വന്നിരിക്കുന്നത്. തന്റെ വിലപ്പെട്ട സ്ത്രീത്വം 89,000 പൗണ്ടിന് (ഏകദേശം 80 ലക്ഷം രൂപ) വില്‍ക്കാനാണ് ഉദ്ദേശം. മാതാവിന് വീട് വാങ്ങിക്കൊടുക്കാനും വിദേശത്ത് തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കാനും ലോക പര്യടനം നടത്താനും വേണ്ടിയാണ് പരിപാടി.

കന്യകാത്വം വില്‍ക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ക്കു ധനവാന്മാരെ സംഘടിപ്പിച്ച് കൊടുക്കുന്ന കാര്യത്തില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന സീന്‍ഡ്രല്ല എസ്‌കോര്‍ട്ടിനെയാണ് മമ്മദ്‌സാദാ മുട്ടിയിരിക്കുന്നത്. മരിയാ എന്ന പേരിലാണ് ഏജന്‍സിയില്‍ ഇവര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ പദ്ധതി വിവരിച്ചുകൊണ്ട് ഒരു വീഡിയോയും ഇട്ടിട്ടുണ്ട്. ''പഠിക്കാന്‍ പണം വേണം, അമ്മയ്‌ക്കൊരു വീടു വാങ്ങിക്കൊടുക്കണം, പിന്നൊ ഒന്ന് ഉലകം ചുറ്റണം അത്രേയുള്ളൂ.''കന്യകാത്വം സത്യമാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്.

ഇതുവരെ അമ്മ എല്ലാം ചെയ്തു. ഇനി തന്റെ ഊഴമാണ്. തന്നെക്കൊണ്ട് അവര്‍ക്ക് അഭിമാനം തോന്നിപ്പിക്കുമെന്ന് മമ്മദ്‌സാദാ വീഡിയോയില്‍ പറയുന്നു. കിട്ടുന്നതിന്റെ 20 ശതമാനം സീന്‍ഡ്രല്ല എസ്‌കോര്‍ട്ടിനാണ്. ഇറ്റാലിയന്‍ നഗരമായ മിലാന്‍ കേന്ദ്രമായ ബ്രേവ് മോഡല്‍ ഏജന്‍സിയ്‌ക്കൊപ്പം തുര്‍ക്കിയിലാണ് മമ്മദ്‌സാദാ ഇപ്പോള്‍. അതേസമയം കക്ഷി ചെറിയ ആളൊന്നുമല്ല. ലാന്റ് ഓഫ് ലെജന്റ്‌സ് എന്ന പേരില്‍ ഈ വര്‍ഷം ആദ്യം നടന്ന തുര്‍ക്കി ഫാഷന്‍ ഷോയില്‍ മമ്മദ്‌സാദാ റാമ്പില്‍ ചുവടുവെച്ചത് അമേരിക്കന്‍ സൂപ്പര്‍മോഡലായ പാരിസ് ഹില്‍ട്ടണൊപ്പമായിരുന്നു.

Ads by Google
Friday 24 Aug 2018 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW