Monday, November 19, 2018 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 08.54 AM

വിദ്യാഭ്യാസകാലം മുതല്‍ പ്രണയം, വീട്ടുകാര്‍ വിവാഹവും പറഞ്ഞുറപ്പിച്ചു; പ്രതിശ്രുത വധുവിന്റെ ജീവിതം കണ്ട് വരന്റെ കരളലിഞ്ഞു ; ദുരിതാശ്വാസ ക്യാമ്പ് തന്നെ വിവാഹവേദിയായി, ഒരു രാത്രി കൊണ്ട് കതിര്‍മണ്ഡപം ഒരുങ്ങി

uploads/news/2018/08/243136/flood-marriage.jpg

ആലപ്പുഴ: പ്രളയത്തെത്തുടര്‍ന്നുള്ള, പ്രതിശ്രുത വധുവിന്റെ ജീവിതം കണ്ട് വരന്റെ കരളലിഞ്ഞു ദുരിതാശ്വാസ ക്യാമ്പ് തന്നെ വിവാഹവേദിയായി. സാക്ഷികളായി നിരവധി ദുരിതബാധിതരും. ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഒരു രാത്രി കൊണ്ട് കതിര്‍മണ്ഡപം ഒരുങ്ങിയത്. ആലപ്പുഴ െകെതവന കണ്ണാട്ട്കളം വീട്ടില്‍ ബിജുവിന്റെ മകനും വ്യോമസേനാംഗവുമായ ബിനുവാണ് െകെനകരി തയ്യില്‍ പ്രബുദ്ധമന്റെ മകള്‍ മീരയുടെ കഴുത്തില്‍ ഇന്നലെ താലി ചാര്‍ത്തിയത്.

വിദ്യാഭ്യാസകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇവരുടെ വിവാഹമുറപ്പിച്ചിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. പ്രളയത്തെത്തുടര്‍ന്ന് ഇരുവരുടെയും വീടുകള്‍ വെള്ളത്തിലായി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മീരയുടെ ദുരിതം ബിനുവിനെ വേദനിപ്പിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കതിര്‍മണ്ഡപമൊരുങ്ങി. വളരെക്കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളുംമാത്രമാണ് പങ്കെടുത്തത്. സമീപത്തെ പഴവീട് ഭാഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരുന്നു വിവാഹം.

തുടര്‍ന്ന് സുഹൃത്തുക്കളുടെ വക സ്വീകരണവുമൊരുക്കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണശാലയില്‍ വിവാഹ സദ്യയും കഴിഞ്ഞ് വധൂവരന്മാര്‍ ബന്ധുവിന്റെ വീട്ടിലേക്കു യാത്രയായി. കുട്ടനാട്ടിലെ 1.85 ലക്ഷത്തോളം പേര്‍ക്കു സ്വന്തം വീട്ടില്‍ എത്താനാകില്ല. അവരില്‍ ഭൂരിപക്ഷവും ദുരിതാശ്വാസ ക്യാമ്പുകളില്‍, മറ്റുള്ളവര്‍ ബന്ധുജനങ്ങളുടെ തണലില്‍.

മഹാപ്രളയം കുട്ടനാടിനെ തീര്‍ത്തും ഒറ്റപ്പെടുത്തിയിരിക്കുന്നു. ജലനിരപ്പ് രണ്ടരയടിയിലേറെ താഴ്‌ന്നെങ്കിലും അത് രണ്ടു മാസം മുമ്പ് കടന്നുപോയ വെള്ളപ്പൊക്കത്തിന്റെ നിലയിലേ എത്തിയിട്ടുള്ളു. ഗതാഗതസൗകര്യങ്ങളില്ല. െവെദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങളില്ല. ഇരച്ചെത്തിയ വെള്ളം ഉപേക്ഷിച്ചുപോയ മാലിന്യങ്ങളും മൃഗങ്ങളുടെ ജഡങ്ങളും ഇഴജന്തുക്കളുമെല്ലാം ചേര്‍ന്ന് കേരളത്തിന്റെ സൗന്ദര്യമായിരുന്ന കുട്ടനാടിനെ നരകതുല്യമാക്കിയിരിക്കുന്നു. അടിക്കടിയുണ്ടായ മൂന്നു വെള്ളപ്പൊക്കം വീടിനു ഭീഷണിയാകുമെന്നു പേടിയുണ്ട്.

Ads by Google
Friday 24 Aug 2018 08.54 AM
Ads by Google
Loading...
TRENDING NOW