Saturday, November 17, 2018 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 08.35 AM

ഓഡിറ്റോറിയത്തിന് മുകളില്‍ ഡെസ്‌ക് ഇട്ടിട്ടുപോലും അവിടെയും വെള്ളം എത്തി ; പിന്നെയും ജലനിരപ്പ് ഉയര്‍ന്നതോടെ മരണം മുന്നില്‍ കണ്ടു ; ഡസ്‌കും ബഞ്ചും പൊളിച്ച് ഓരോരുത്തരായി സ്‌കൂളിന്റെ മച്ചിന് മുകളിലേക്ക് കയറി

uploads/news/2018/08/243134/usha.jpg

കോഴഞ്ചേരി: ആദ്യമഴയില്‍ ക്യാമ്പാക്കിയ സ്‌കൂളിന്റെ മച്ചില്‍ അഭയം തേടിയ അനുഭവമാണ് മല്ലപ്പുഴശേരി കല്ലാശാരിപ്പറമ്പില്‍ ഉഷയ്ക്കും കുടുംബത്തിനും പറയാനുള്ളത്. ഒടുവില്‍ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികളോടും െസെനികരോടുമുള്ള നന്ദിയും. മഴവെള്ളമിറങ്ങുമ്പോള്‍ ക്യാമ്പ് വിടാനിരിക്കുകയായിരുന്നു. പെട്ടെന്ന് വന്നെത്തിയ വെള്ളത്തിലാണ് എം.ടി.എല്‍ പി സ്‌കൂളിലെ ക്യമ്പ് മുങ്ങിയത്.

മുറ്റത്തെ വെള്ളം ഉയര്‍ന്നു വന്നപ്പോള്‍ എല്ലാവരും ക്ലാസുകളിലെ ഡസ്‌കുകളില്‍ കയറിയിരുന്നു. വെള്ളം താഴും എന്നു കരുതിയെങ്കിലും പതുക്കെ ഉയരുകയാണുണ്ടായത്. ക്യമ്പിലുള്ളവര്‍ ഭയപ്പാടോടെ ബഹളം വയ്ക്കാന്‍ തുടങ്ങി. രക്ഷയ്ക്കായി ഫോണില്‍ പലരുമായും ബന്ധപ്പെട്ടു. എന്നാല്‍ ആര്‍ക്കും അവിടേക്ക് പെട്ടെന്ന് എത്താന്‍ സാധിക്കുന്ന സ്ഥിതിയായിരുന്നില്ല. സ്‌കൂളിന്റെ ഓഡിറ്റോറിയത്തിന് മുകളില്‍ ഡെസ്‌ക് ഇട്ടിട്ടുപോലും അവിടെയും വെള്ളം എത്തി. അതോടെ മരണം മുന്നില്‍ കണ്ടു. ഇനി ആകെയുള്ളത് സ്‌കൂളിന്റെ മച്ച് മാത്രമാണ്.

ഡസ്‌കും ബഞ്ചും പൊളിച്ച് ഓരോരുത്തരായി മച്ചിന് മുകളിലേക്ക് കയറി. എഴുപതോളം പേര്‍. അവര്‍ താഴേക്ക് നോക്കുമ്പോള്‍ താഴെ ഡെസ്‌ക് കാണാന്‍ സാധിക്കാത്ത ഉയരത്തില്‍ വെള്ളം. ഇനി രക്ഷയില്ലെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍. മകനെയെങ്കിലും രക്ഷിക്കണം എന്നുറച്ച് ഉഷയും ഭര്‍ത്താവ് ഗിരീഷും ചേര്‍ന്ന് സ്‌കൂളിന്റെ ഉത്തരത്തില്‍ വളരെ ഉയരത്തില്‍ തൊട്ടില്‍ കെട്ടി മകനെ അതില്‍ കിടത്തി.

അപ്പോഴാണ് ഏവര്‍ക്കും ആശ്വാസം പകര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷയ്‌ക്കെത്തുന്നത്. പിന്നീട് സ്‌കൂളിന്റെ ഓട് തകര്‍ത്ത് ഓരോരുത്തരും ബോട്ടുകളിലേക്ക്. കരക്കെത്തിയെങ്കിലും തകരുന്ന വീടിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്ക. എന്നാല്‍ വീട് വാസയോഗ്യമാക്കാമെന്നും നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ പാഠപുസ്തകവുമെല്ലാം സൗജന്യമായി ലഭ്യാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ ഉറപ്പ് കിട്ടത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് ഉഷ പറഞ്ഞു. പ്രകൃതി ചൂഷണവും ഒപ്പം ക്രമാനുഗതമായി ചെയ്യേണ്ട പ്രവൃത്തികള്‍ ഒരേ സമയം നടത്തിയതുമാണ് മഹാപ്രളയം വലിയ ദുരന്തമായി മാറാന്‍ കാരണമായതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

വര്‍ഷങ്ങളായി തുറക്കാതിരുന്ന വയ്യാറ്റുപുഴ ഡാം, കക്കി സ്പില്‍വേ, പമ്പ, മണിയാര്‍, കൊച്ചു പമ്പ എന്നിവയും ഒരേ സമയം തുറന്നു. കാല്‍ നൂറ്റാണ്ടായി തുറക്കാതിരുന്ന ആനത്തോട് ഡാമും തുറക്കാന്‍ െവെകിയില്ല. ഒരേ സമയം ഇത്രയും വെള്ളം ഒഴുകി എത്തിയപ്പോള്‍ ഇത് താങ്ങാനുള്ള ശേഷി പമ്പാ നദിക്ക് ഉണ്ടായില്ല. നദിയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോഴാണ് സ്ഥിതി ഭീകരമായി.

Ads by Google
Friday 24 Aug 2018 08.35 AM
Ads by Google
Loading...
LATEST NEWS
TRENDING NOW