Wednesday, January 23, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 08.01 AM

യുവാവിനെ ഭര്‍ത്താവും കൂട്ടുകാരനും ചേര്‍ന്ന് തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് മൊഴി ; പരാതിയുമായി ലൈംഗികത്തൊഴിലാളി; പോലീസും അഗ്നിശമന സേനാംഗങ്ങളും മണിക്കൂറുകളോളം പരതിയിട്ടും ഒന്നും കിട്ടിയില്ല

uploads/news/2018/08/243131/crime.jpg

കോട്ടയം: നഗരമധ്യത്തില്‍ യുവാവിനെ തല്ലിക്കൊന്നു കിണറ്റില്‍ തള്ളിയെന്നു യുവതിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും അഗ്‌നിശമനസേനാംഗങ്ങളും മണിക്കൂറുകളോളം മാലിന്യം നിറഞ്ഞ കിണറ്റില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍.

നഗരത്തിലെ െലെംഗികത്തൊഴിലാളിയായ യുവതിയാണ് ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ്-49), സുഹൃത്ത് കുമരകം പള്ളിപ്പുറത്ത്‌ശേരിയില്‍ സജയന്‍(40) എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രിയില്‍ അയ്മനം സ്വദേശി കൊച്ചുമോന്‍ എന്നയാളെ തല്ലിക്കൊന്ന് കിണറ്റില്‍ കൊണ്ടുപോയിട്ടെന്നായിരുന്നു മൊഴി.

കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്തോഷിനെയും സജയനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ െമെതാനത്തിനു സമീപമുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ പോലീസ് പരിശോധന നടത്തി.

കിണറ്റിലെ മാലിന്യംനീക്കിയും വെള്ളംവറ്റിച്ചും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കിണറിനു സമീപത്തുനിന്നു കൊച്ചുമോന്റേതെന്നു കരുതുന്ന രക്തത്തുള്ളികളും മുണ്ടും കണ്ടെത്തി. കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായി വെസ്റ്റ് പോലീസ് പറഞ്ഞു. എന്നാല്‍, യുവാവ് എവിടെയെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

Ads by Google
Friday 24 Aug 2018 08.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW