Monday, November 19, 2018 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.13 AM

സി.ബി.എസ്‌.ഇ. പരീക്ഷാരീതി മാറ്റുന്നു : കാണാപ്പാഠം പഠിച്ചാലും കടമ്പ കടക്കില്ല

uploads/news/2018/08/243057/d2.jpg

ന്യൂഡല്‍ഹി: ചോദ്യ കടലാസില്‍ സമഗ്രമാറ്റത്തിനൊരുങ്ങി സി.ബി.എസ്‌.ഇ. കാണാപാഠം പഠിച്ചു പരീക്ഷയെഴുതുന്നവര്‍ക്കു തിരിച്ചടിയാണ്‌ ഒരുങ്ങുന്നതെന്നു റിപ്പോര്‍ട്ട്‌.
2020 മുതല്‍ 10,12 ക്ലാസുകളിലെ ചോദ്യ കടലാസില്‍ മാറ്റം ഉള്‍ക്കൊള്ളിക്കും. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കാനും ശ്രമമുണ്ടാകും.
വിദ്യാര്‍ഥികളുടെ അപഗ്രഥനശേഷി അളക്കുന്ന തരത്തിലാകും ഇനി ചോദ്യങ്ങളെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയം വ്യക്‌തമാക്കി. ഒന്നുമുതല്‍ അഞ്ചു വരെ മാര്‍ക്കു ലഭിക്കുന്ന ചെറു ചോദ്യങ്ങള്‍ ചോദ്യ കടലാസില്‍ കൂടുതലായി ഉള്‍ക്കൊള്ളിക്കും.
ഇതു സംബന്ധിച്ച സി.ബി.എസ്‌.ഇയുടെ ശിപാര്‍ശ മന്ത്രാലയം അംഗീകരിച്ചു. പുതിയ സ്‌കൂളുകള്‍ക്കുള്ള അംഗീകാരം/ നിലവിലുള്ളവയുടെ അംഗീകാരം പുതുക്കല്‍ എന്നിവ മികവിന്റെ മാത്രം അടിസ്‌ഥാനത്തിലാക്കും. സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയുടെ അടിസ്‌ഥാനത്തില്‍ വിലയിരുത്തലുമുണ്ടാകും.

Ads by Google
Friday 24 Aug 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW