Wednesday, November 21, 2018 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.13 AM

കുല്‍ദീപ്‌ നയ്യാര്‍ അന്തരിച്ചു

uploads/news/2018/08/243056/d1.jpg

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ്‌ നയ്യാര്‍ (95) അന്തരിച്ചു. ബുധനാഴ്‌ച രാത്രി ഡല്‍ഹിയിലെ എസ്‌കോര്‍ട്‌സ്‌ ആശുപത്രിയിലായിരുന്നു മരണം. ഇന്നലെ ഡല്‍ഹി ലോധി റോഡ്‌ ശ്‌മശാനത്തില്‍ സംസ്‌കാരം നടത്തി.
പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനു വേണ്ടി പോരാടിയ അദ്ദേഹം, നയതന്ത്ര വിദഗ്‌ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു.
ഇപ്പോള്‍ പാകിസ്‌താനിലുള്ള സിയാല്‍കോട്ടില്‍ 1923-ല്‍ ജനിച്ച അദ്ദേഹം ഒരു ഉറുദു പത്രത്തില്‍ ലേഖകനായാണു പപ്രത്രവര്‍ത്തനം തുടങ്ങിയത്‌. പിന്നീട്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌, ദ്‌ സ്‌റ്റേറ്റ്‌സ്‌മാന്‍ തുടങ്ങിയ പത്രങ്ങളുടെ എഡിറ്റര്‍ സ്‌ഥാനത്തെത്തി. അടിയന്തരാവസ്‌ഥക്കാലത്ത്‌ അറസ്‌റ്റ്‌ വരിച്ചു. 1997-ല്‍ രാജ്യസഭാംഗമായി. വിവിധ ഭാഷകളിലായി ഒട്ടേറെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച "ബിറ്റ്‌വീന്‍ ദ്‌ ലൈന്‍സ്‌" എന്ന പ്രതിവാര പംക്‌തിയിലൂടെ വായനക്കാര്‍ക്കു ചിരപരിചിതനായിരുന്നു. യു.കെയില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായും പ്രവര്‍ത്തിച്ചു.ബിയോണ്ട്‌ ദ്‌ ലൈന്‍സ്‌ ആത്മകഥയാണ്‌. ഇന്ത്യ ആഫ്‌റ്റര്‍ നെഹ്‌റു, എമര്‍ജന്‍സി, എമര്‍ജന്‍സി റീടോള്‍ഡ്‌, വിതൗട്ട്‌ ഫിയര്‍: ദ്‌ ലൈഫ്‌ ആന്‍ഡ്‌ ട്രയല്‍ ഓഫ്‌ ഭഗത്‌ സിങ്‌ തുടങ്ങി ഒട്ടേറെ പുസ്‌തകങ്ങള്‍ രചിച്ചു. രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദ്‌, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Ads by Google
Friday 24 Aug 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW