Sunday, September 23, 2018 Last Updated 12 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.13 AM

യു.എ.ഇയുടെ സഹായം നിഷേധിച്ചാല്‍ കേന്ദ്രം 2,600 കോടി നല്‍കണമെന്നു സി.പി.ഐ.

uploads/news/2018/08/243055/d5.jpg

ഹൈദരാബാദ്‌: യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം നിഷേധിച്ചാല്‍ പകരമായി 2600 കോടി രൂപ ഇടക്കാലാശ്വാസമായി കേരളത്തിനു നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോട്‌ സി.പി.ഐ. ആവശ്യപ്പെട്ടു.
പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ വിദേശസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച്‌ ദുരഭിമാനം വെടിഞ്ഞ്‌ അനുകൂലനടപടി സ്വീകരിക്കാന്‍ കേന്ദ്രം തയാറാകണമെന്നു സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്‌. സുധാകര്‍ റെഡ്‌ഡി ആവശ്യപ്പെട്ടു. സമാനസാഹചര്യം അയല്‍രാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലുമുണ്ടായപ്പോള്‍ ഇന്ത്യ സഹായം നല്‍കിയിരുന്നു. ഭൂകമ്പം പാകിസ്‌താനില്‍ നാശം വിതച്ചപ്പോള്‍പോലും ഇന്ത്യ സഹായഹസ്‌തവുമായെത്തി. ഒരു രാജ്യം പ്രകൃതിദുരന്തത്തെ നേരിടുമ്പോള്‍ മറ്റു രാഷ്‌ട്രങ്ങള്‍ സഹായം വാഗ്‌ദാനം ചെയ്യുന്നത്‌ സ്വഭാവികമാണെന്നും സുധാകര്‍ റെഡ്‌ഡി ചൂണ്ടിക്കാട്ടി.

Ads by Google
Friday 24 Aug 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW