Friday, September 14, 2018 Last Updated 56 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.13 AM

അവസാനം എഴുതി, ഉറ്റചങ്ങാതി വാജ്‌പേയിയെക്കുറിച്ച്‌...

uploads/news/2018/08/243053/d3.jpg

ന്യൂഡല്‍ഹി: അവസാനം ആ മനസില്‍നിറഞ്ഞത്‌ അടല്‍ജി. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയെക്കുറിച്ചുള്ള ലേഖനം പൂര്‍ത്തിയായതിനു പിന്നാലെയാണ്‌ കുല്‍ദീപ്‌ നയ്യാരുടെ ആരോഗ്യനില മോശമായത്‌.
എഴുതിയ ലേഖനം ഇ-മെയില്‍ ചെയ്യാന്‍ വിട്ടുപോയി. അതിനാല്‍, നയ്യാരുടെ മരണശേഷമാണു ലേഖനം വായനക്കാരിലെത്തുക. വാജ്‌പേയിയെക്കുറിച്ചുള്ള ലേഖനം എഴുതി തീര്‍ന്നത്‌ ആറു ദിവസം മുമ്പാണ്‌. തൊട്ടുപിന്നാലെ അദ്ദേഹത്തിനു നെഞ്ചുവേദന അനുഭവപ്പെട്ടു. പൂര്‍ണ ആരോഗ്യത്തോടെ മടങ്ങിവരാമെന്ന വിശ്വാസത്തോടെയാണു നയ്യാര്‍ ആശുപത്രിലേക്കു പോയതെന്നു മകന്‍ രാജീവ്‌ അനുസ്‌മരിച്ചു.
പ്രായത്തിന്റെ അവശതകള്‍ക്കിടയിലും എഴുത്ത്‌ അദ്ദേഹത്തിന്‌ ഊര്‍ജം പകര്‍ന്നു. സമപ്രായക്കാരനായ വാജ്‌പേയിയോട്‌ അദ്ദേഹത്തിന്‌ അടുപ്പമുണ്ടായിരുന്നു. എന്നാല്‍, വാജ്‌പേയി എന്ന രാഷ്‌ട്രീയക്കാരനോട്‌ വിയോജിപ്പും. അദ്ദേഹത്തിന്റെ പേരില്‍ അവസാനം പ്രസിദ്ധീകരിക്കപ്പെട്ടത്‌ "ഇമിഗ്രേഷന്‍ ഓര്‍ വോട്ട്‌ ബാങ്ക്‌സ്‌" എന്ന ലേഖനമാണ്‌. വാജ്‌പേയിയോട്‌ ബഹുമാനം നിലനിര്‍ത്തിയ അദ്ദേഹം ബി.ജെ.പിയെ രൂക്ഷമായ ഭാഷയിലാണ്‌ "ഇമിഗ്രേഷന്‍ ഓര്‍ വോട്ട്‌ ബാങ്ക്‌സ്‌" എന്ന ലേഖനത്തില്‍ വിമര്‍ശിച്ചത്‌. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ലോക്‌മത്‌ ടൈംസിലൂടെ ആ ലേഖനം പുറംലോകം കണ്ടു. പൗരത്വത്തിന്റെ പേരില്‍ വര്‍ഗീയത ഇളക്കിവിടരുതെന്നായിരുന്നു അവസാന ലേഖനത്തിന്റെ കാതല്‍. വികസനത്തിന്റെ പാതയാണു കൊണ്ടുവരേണ്ടത്‌. അസം അടക്കമുള്ള സംസ്‌ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ അവഗണിച്ച്‌ അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്‌ ബി.ജെ.പിക്ക്‌ അപകടമാകുമെന്നും അദ്ദേഹം കുറിച്ചു.

Ads by Google
Friday 24 Aug 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW