Friday, September 14, 2018 Last Updated 59 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.12 AM

കേരളത്തിനുള്ള സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന്‌

ന്യൂഡല്‍ഹി: ദുരിതബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനു മന്‍മോഹന്‍ സിങ്‌ സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നു ഡോ. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്‌ടാവ്‌ സഞ്‌ജയ്‌ ബാരു.
പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍നിന്നു യു.പി.എ. സര്‍ക്കാര്‍ സഹായം തേടിയിരുന്നില്ല. ഇതു വിദേശ സഹായത്തിന്റെ പേരില്‍ വിദേശ ഏജന്‍സികളുടെ സാന്നിധ്യം ഇന്ത്യയിലുണ്ടാകുന്നതു തടയുക ലക്ഷ്യമിട്ടായിരുന്നു. യു.എ.ഇ. വാഗ്‌ദാനം ചെയ്‌ത സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം വേണ്ടെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്നു ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്‌ടാവ്‌ ശിവശങ്കര്‍ മേനോനും മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും അഭിപ്രായപ്പെട്ടു.
കേരളത്തിലെ ദുരന്തം ലഘുവായി കാണരുതെന്നു നിരുപമ റാവു പറഞ്ഞു. ഗള്‍ഫിലുള്ള ഇന്ത്യക്കാരില്‍ 80 ശതമാനവും മലയാളികളാണെന്നും അവര്‍ ഓര്‍മിപ്പിപ്പിച്ചു. 2004 ലെ തീരുമാനം രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം വേണ്ടെന്നായിരുന്നുവെന്നു ശിവശങ്കര്‍ മേനോന്‍ വ്യക്‌തമാക്കി.

Ads by Google
Friday 24 Aug 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW