Wednesday, November 14, 2018 Last Updated 52 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.06 AM

കുല്‍ഭൂഷണെതിരേ ശക്‌തമായ തെളിവ്‌: പാക്‌ വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്‌: ചാരവൃത്തി ആരോപിച്ച്‌ പാകിസ്‌താന്‍ സൈനിക കോടതി വധശിക്ഷയ്‌ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെതിരേ ശക്‌തമായ തെളിവ്‌ തങ്ങളുടെ പക്കലുണ്ടെന്നു പാകിസ്‌താന്‍ വിദേശകാര്യ മന്ത്രി. ഇതുസംബന്ധിച്ച്‌ രാജ്യാന്തര നീതിന്യായ കോടതി(ഐ.സി.ജെ)യിലുള്ള കേസ്‌ വിജയിക്കുമെന്നാണു പ്രതീക്ഷയെന്നും പാകിസ്‌താന്റെ പുതിയ വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി പറഞ്ഞു.
കുല്‍ഭൂഷണെ മോചിപ്പിക്കണമെന്ന ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.ജെ.) ഫെബ്രുവരിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ്‌ ഷാ മെഹ്‌മൂദ്‌ ഖുറേഷിയുടെ പ്രതികരണം.
നാല്‍പ്പത്തിയേഴുകാരനായ ജാദവിന്‌ ഏപ്രിലിലാണു സൈനിക കോടതി തൂക്കുകയര്‍ വിധിച്ചത്‌. കുല്‍ഭൂഷണെ ബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ ഇറാന്‍ അതിര്‍ത്തിയില്‍നിന്നു 2016 മാര്‍ച്ചില്‍ സുരക്ഷാ അധികൃതര്‍ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്നാണ്‌ പാക്‌ വാദം.
ഇന്ത്യന്‍ നാവികസേനാ മുന്‍ കമാന്‍ഡറായിരുന്ന കുല്‍ഭൂഷന്‍ വെറുതേ അതിര്‍ത്തി കടന്നതല്ലെന്നും ചാരവൃത്തിയും ബലൂചിസ്‌ഥാനില്‍ ഭരണ അസ്‌ഥിരതയുണ്ടാക്കുകയുമായിരുന്നു ലക്ഷ്യമെന്നും പാകിസ്‌താന്‍ ആരോപിക്കുന്നു. ഈ വാദങ്ങള്‍ തള്ളിയ ഇന്ത്യ കഴിഞ്ഞ വര്‍ഷം ശിക്ഷാവിധിക്കെതിരേ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ഒരാഴ്‌ച ഐ.സി.ജെ. ജാദവിന്റെ കേസ്‌ പരിഗണിക്കുമെന്നാണു റിപ്പോര്‍ട്ട്‌.

Ads by Google
Friday 24 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW