Friday, April 19, 2019 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.06 AM

ഇന്ത്യയും പാകിസ്‌താനും പങ്കാളികളായ സൈനികാഭ്യാസം തുടങ്ങി

മോസ്‌കോ: ഭീകരതയ്‌ക്കും മൗലികവാദത്തിനുമെതിരായ പോരാട്ട പരിശീലനം ലക്ഷ്യമിട്ട്‌ ഷാങ്‌ഹായ്‌ കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സൈനികാഭ്യാസത്തിനു തുടക്കമായി.
ഇന്ത്യയുടെയും പാകിസ്‌താന്റെയും സൈനികസംഘം പങ്കെടുക്കുന്നു എന്നതാണു റഷ്യയിലെ ചെബാര്‍ക്കുളില്‍ ആരംഭിച്ച സൈനികാഭ്യാസത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനു പുറമേ ചൈന, റഷ്യ, കസഖ്‌സ്‌ഥാന്‍, തജിക്കിസ്‌ഥാന്‍, കിര്‍ഗിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം സൈനികരാണു പരിശീലനത്തില്‍ പങ്കെടുക്കുന്നത്‌.
ഇന്ത്യയില്‍ നിന്നു വ്യോമസേനാംഗങ്ങളും കരസേനയുടെ ഇന്‍ഫന്‍ട്രി വിഭാഗത്തില്‍ നിന്നുള്ളവരുമാണു പങ്കെടുക്കുന്നത്‌. വെടിവയ്‌പ്‌, ഹെലികോപ്‌ടര്‍ ദൗത്യങ്ങള്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്‌.

Ads by Google
Friday 24 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW