Monday, June 24, 2019 Last Updated 18 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.06 AM

ചൈനീസ്‌ ഉല്‍പന്നങ്ങള്‍ക്ക്‌ 1,600 കോടി ഡോളറിന്റെ കൂടി ചുങ്കം

വാഷിങ്‌ടണ്‍: അമേരിക്കന്‍ സാങ്കേതികവിദ്യയുടെ വ്യാപക മോഷണം എന്നാരോപിച്ച്‌ ചൈനീസ്‌ ഉല്‍പന്നങ്ങള്‍ക്ക്‌ മേല്‍ 1,600 കോടി ഡോളറി(ഏകദേശം 1,12,232 കോടി രൂപ)ന്റെ കൂടി ഇറക്കുമതി ചുങ്കം അമേരിക്ക ചുമത്തി. അതേസമയം കൂടുതല്‍ ഏറ്റുമുട്ടലുകളുണ്ടാകാതിരിക്കാന്‍ വ്യാപാരഇടപാടുകാര്‍ ചര്‍ച്ചയിലാണ്‌.
ഇതോടു കൂടി പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ലക്ഷ്യമിട്ട 5,000 കോടി ഡോളറിന്റെ ആദ്യഘട്ട ചുങ്കനടപടികള്‍ പൂര്‍ത്തിയായി. തുല്യതുകയ്‌ക്ക്‌ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക്‌ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന്‌ ചൈന അറിയിച്ചിട്ടുണ്ട്‌. ജൂണ്‍ മുതല്‍ ആരംഭിച്ച വ്യാപാരയുദ്ധത്തെത്തുടര്‍ന്ന്‌ ഇരുരാജ്യങ്ങളും തങ്ങളുടെ ആദ്യ ഔദ്യോഗികചര്‍ച്ച ആരംഭിച്ചതിനുപിന്നാലെയാണ്‌ അമേരിക്കയുടെ പുതിയതീരുമാനം. അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്‌ക്കുന്നതിനായി ട്രംപ്‌ കടുത്ത വ്യാപാരനടപടികളാണു കൈക്കൊള്ളുന്നത്‌. വ്യാപാരതാരിഫുകളെ അമേരിക്കയില്‍നിന്നുള്ള മോഷണമെന്നാണു ട്രംപ്‌ വിശേഷിപ്പിക്കുന്നത്‌.

Ads by Google
Friday 24 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW