Thursday, November 08, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 07.16 PM

പബ്ലിസിറ്റിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല; എല്ലാംചെയ്തത് മനുഷ്യത്വത്തിന്റെ പേരില്‍: ടോവിനോ തോമസ്

Tovino Thomas , Kerala floods

തിരുവന്തപുരം: കേരളത്തിലെ ജനങ്ങള്‍ വന്‍ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത് പബ്ലിസിറ്റി ആഗ്രഹിച്ചുകൊണ്ടല്ലെന്നും, അത്തരം പ്രചരണങ്ങക്ഷള്‍ വേദനിപ്പിക്കുന്നുണ്ടെന്നും ടോവിനോ പറഞ്ഞു. മനുഷ്യത്തത്തിന്റെ പേരിലാണ് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തതെന്ന് താരം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവര്‍ സിനിമകാണാന്‍ വരുമെന്നും വിശ്വസിക്കുന്നില്ലെന്നും അത്തരം പ്രചരണങ്ങള്‍ വേദനിപ്പിക്കുന്നുണ്ടെന്നും ടൊവിനോ പറഞ്ഞു.

മനുഷ്യത്വമാണ് ഞങ്ങളുടെ മതവും.പാര്‍ട്ടയും അതിന്റെ പേരിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇതിന്റ പേരില്‍ നിങ്ങള്‍ എന്റെ സിനിമകള്‍ കണ്ടില്ലെങ്കിലും കുഴപ്പമില്ല.പക്ഷേ പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നു മാത്രം പറയരുത് അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞ്ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളതു ചെയ്‌തോളാം താരം പ്രതികരിച്ചു.

ആദ്യ ദിനം മുതല്‍ക്കുതന്നെ ഇരിങ്ങാലക്കുടയിലെ ദുരിതതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്യമായിരുന്ന താരം ക്യമ്പുകളില്‍ അരിച്ചിക്കു ചുമക്കുന്നതും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നു. സുഹൃത്തുകള്‍ക്കൊപ്പം ക്യമ്പുകളിലെത്തി അവശ്യമായ സാധനങ്ങള്‍ എത്തിച്ചുനല്‍കുകയും ക്യമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്ത താരം. സമീപ പ്രദേശങ്ങളില്‍ ദുരിതത്തില്‍പെട്ടവര്‍ക്കാര്‍ക്കും വീടു വിട്ടുനല്‍കാമെന്നും താമസിക്കാന്‍ സൗകര്യമൊരുക്കാമെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW