Tuesday, November 06, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 06.35 PM

ലക്ഷങ്ങള്‍ വിലമതിക്കുന്ന 30.5 സെന്റ് സ്ഥലം പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു ദാനം നല്‍കി മാതൃകയായി സ്വാതന്ത്ര്യ സമര സേനാനിയുടെ മകൻ

uploads/news/2018/08/242913/suren2.jpg

മട്ടന്നൂര്‍: പ്രളയത്തിൽ വീട് പോയവരുടെ വിലാപവും ദുരിതവും ടെലിവിഷനിൽ കണ്ടപ്പോൾ സ്വാതന്ത്ര്യ സമര സേനാനിയുടെ മകൻ സുരേന്ദ്രൻ തന്റെ 30.5 സെന്റ് സ്ഥലം വീട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകി മാതൃകയായി. മട്ടന്നൂരിനടുത്ത ചാവശ്ശേരി സ്വദേശിയായ എൻ.വി.സുരേന്ദ്രനാണ് ഭൂമിയുടെ സമ്മതപത്രം കഴിഞ്ഞ ദിവസം മട്ടന്നുരില്‍വെച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന് നൽകിയത്.

മട്ടന്നൂരിലെ കമ്യുണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.കുങ്കൻ നായരുടെ മകനാണ് സുരേന്ദ്രൻ. മട്ടന്നൂര്‍ നഗരസഭയിലെ കോളാരി വില്ലേജിലെ വെമ്പടിയിലാണ് 30.5 സെന്റ് സ്ഥലം നൽകിയത്. വീടുകൾ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലമാണ് വിട്ടുനൽകിയത്.

uploads/news/2018/08/242913/suren1.jpg

റോഡിനോടു ചേർന്നുകിടക്കുന്ന സ്ഥലത്തിന് ലക്ഷങ്ങൾ ലഭിക്കുമെങ്കിലും പ്രളയക്കെടുതിയിൽ വീട് നഷ്ടപെട്ടവർക്ക് സ്ഥലം നല്‍കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി കാണുന്നതായി സുരേന്ദ്രൻ പറഞ്ഞു. സ്ഥലം വിട്ടുനൽക്കുമ്പോൾ ഒരു നിബന്ധന മാത്രമാണ് സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ഭൂമി വിറ്റ് പണമെടുക്കാൻ പാടില്ല. സർക്കാർ വീട് വെച്ച് ഭവനരഹിതരെ തങ്ങളുടെ മണ്ണിൽ താമസിപ്പിക്കണം. സുരേന്ദ്രന്റെ തീരുമാനത്തിന് ഭാര്യയുടെയും മകളുടെയും പൂർണ്ണ പിന്തുണയും ഉണ്ട്

കെ.പി.അനിൽകുമാർ മട്ടന്നൂര്‍

Ads by Google
Thursday 23 Aug 2018 06.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW