Tuesday, November 06, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 05.44 PM

വൈദ്യുതിത്തൂണുകള്‍ക്ക് മേലെ ഉയര്‍ന്ന വെള്ളം ഉയര്‍ന്നിട്ടും വീടുവിട്ടു ഇറങ്ങിയില്ല; കത്തി കാണിച്ച് ‘ഭീഷണി’പ്പെടുത്തി രക്ഷാദൗത്യം

uploads/news/2018/08/242911/flood33.jpg

പ്രളയത്തില്‍ നിന്ന് അതിജീവനത്തിന്റെ നാളുകളിലൂടെയാണ് ഇപ്പോള്‍ കേരള ജനത കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രളയത്തില്‍ പെട്ടവരെ സഹായിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്ന നിരവധി വാര്‍ത്തകള്‍ ഇതിനോടകം ശ്രദ്ധേയമായിരുന്നു. റാന്നി ഐത്തല സ്വദേശി ബാബു നമ്പൂതിരിയും നിരവധി ആളുകളെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പലരെയും ഇദ്ദേഹം ദുരന്തമുഖത്ത് നിന്ന് രക്ഷിച്ചത്.

പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായ ഐത്തല ഭാഗത്ത് 15നു പുലര്‍ച്ചെ ഒരു മണി മുതല്‍ ബാബുവും സുഹൃത്ത് എം.കെ.ഗോപകുമാരനും ചേര്‍ന്ന് നൂറോളം പേരെയാണ് ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നത്. വെള്ളം അധികം ഉയരില്ലെന്നു പലരും കരുതി. അവരെയൊക്കെ കാര്യങ്ങള്‍ ധരിപ്പിച്ച് വള്ളത്തില്‍ കയറ്റാന്‍ കുറച്ചൊന്നുമല്ല പാടുപെട്ടത്. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയോ നാശമോ റാന്നിക്കാര്‍ തിരിച്ചറിയും മുന്‍പായിരുന്നു ഈ ജോലികളൊക്കെയും. ബാബുവിന്റെ ചെറിയ ഫൈബര്‍ ബോട്ടിലായിരുന്നു ആളുകളെ രക്ഷിച്ചത്. എന്നാല്‍ ബാബുവിന്റെ ചെറിയ വെള്ളത്തില്‍ കയറാന്‍ പലര്‍ക്കും ഭയമായിരുന്നു.

വള്ളത്തില്‍ എല്ലാവരെയും കയറ്റുകയും, കയറാന്‍ മടിച്ചവരെ വിരട്ടിക്കയറ്റുകയുമായിരുന്നു ഇദ്ദേഹം. എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമാണ് ബാബു രക്ഷാദൗത്യം നിര്‍ത്തിയത്. അപ്പോഴേക്കും രണ്ടു ദിവസം ദിവസം കഴിഞ്ഞിരുന്നു. രാവും പകലും ഉറങ്ങിയേ ഇല്ല. വൈദ്യുതിത്തൂണുകള്‍ക്ക് മേലെ ഉയര്‍ന്ന വെള്ളം ഐത്തല ഭാഗത്ത് ഒരു വീടും ബാക്കിവച്ചിരുന്നില്ല. വെള്ളം ആര്‍ത്തിരമ്പി എത്തിയപ്പോള്‍ ആളുകള്‍ പകച്ചുപോയി.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതിനു പിന്നാലെ ഇവര്‍ ദുരിതാശ്വാസവും തുടങ്ങി. വീടുകളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കു മുഴുവന്‍ ഭക്ഷണം എത്തിച്ചു. ദുരിതാശ്വാസത്തിനായി എത്തിയ ഭക്ഷണസാധനങ്ങള്‍ അനര്‍ഹമായി തട്ടിയെടുത്തവരെ വീടുകളില്‍ പോയി കണ്ട് തിരികെ വാങ്ങി അര്‍ഹര്‍ക്കു നല്‍കി. ബാബുവും ഗോപനുമാണ് ഐത്തലക്കാരുടെ രക്ഷാ സൈന്യം. ഇവരിങ്ങനെ ഇറങ്ങിയില്ലായിരുന്നെങ്കില്‍ 60 പേര്‍ക്കെങ്കിലും ജീവാപായം ഉണ്ടാകുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Ads by Google
Thursday 23 Aug 2018 05.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW