Saturday, April 20, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Thursday 23 Aug 2018 04.25 PM

ശ്രദ്ധയും സുരക്ഷിതത്വവും ജീവിതത്തിന് പ്രകാശമാകട്ടെ...!

''റോഡപകടങ്ങളില്‍പ്പെടുന്നവരില്‍ കൂടുതലും യുവാക്കളാണ് എന്നതുകൊണ്ടുതന്നെ ഒരു കുടുംബത്തിന്റെ അത്താണിയാകേണ്ടവര്‍ അല്ലെങ്കില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കേണ്ടവര്‍ നമുക്ക് നഷ്ടപ്പെടുന്നു എന്നതും യാഥാര്‍ഥ്യമാണ്''
uploads/news/2018/08/242900/emrgncy230818a.jpg

ആധുനിക യുഗം വേഗതയേറിയതാണ്. തിരക്കേറിയ ജീവിതക്രമത്തിനിടെ നമ്മുടെ പല പ്രവര്‍ത്തികള്‍ക്കും വേഗത വര്‍ധിക്കുന്നു. സമയലാഭത്തിനായുള്ള ഇത്തരം പ്രവര്‍ത്തികള്‍ നമ്മെ തീരാ ദുഃഖത്തിലേക്ക് കൊണ്ടെത്തിക്കുന്നു.

സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ അനുദിനം വര്‍ധിക്കുന്നതിനും ദുരിതബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനുമെല്ലാം കാരണമാകുന്നതും ഈ ചെയ്തികള്‍ തന്നെ.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2013 ല്‍ രാജ്യത്താകമാനം റോഡപകടങ്ങളില്‍ പെട്ട് 20 ദശലക്ഷം ആളുകള്‍ ചികിത്സതേടിയതായും 1,37000 ആളുകള്‍ മരിച്ചതായുംകണക്കുകള്‍ വ്യക്തമാ ക്കുന്നു. ദിവസം തോറും ഇരുപതോളം കുട്ടികള്‍ അപകടങ്ങളില്‍ മരണപ്പെടുന്നു എന്നത് നമ്മളില്‍ വേദന ഉളവാക്കുന്നതാണ്.

റോഡപകടങ്ങളില്‍പ്പെടുന്നവരില്‍ കൂടുതലും യുവാക്കളാണ് എന്നതുകൊണ്ടുതന്നെ ഒരു കുടുംബത്തിന്റെ അത്താണിയാകേണ്ടവര്‍ അല്ലെങ്കില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കേണ്ടവര്‍ നമുക്ക് നഷ്ടപ്പെടുന്നു എന്നതും യാഥാര്‍ഥ്യമാണ്.

മറക്കുന്ന കര്‍ത്തവ്യം


ആധുനിക വൈദ്യശാസ്ത്രം അനുദിനം പുരോഗമിക്കുന്നതിനിടെഅപകടങ്ങളും ദുരന്തങ്ങളും ഇതിനെയെല്ലാം വെല്ലുംവിധം വര്‍ധിച്ചുവരികയാണ്. നിയമങ്ങള്‍ ലംഘിച്ചും ട്രാഫിക് മര്യാദകള്‍ പാലിക്കാതെയും വാഹനങ്ങള്‍ നിരത്തുവാഴുമ്പോള്‍ ദുരന്തകഥകളാണ് നമ്മുടെ ചെവിയിലെത്തുന്നത്. റോഡിലെ നിയമലംഘനങ്ങള്‍ക്കു മൂക്കുകയറിടാന്‍ വ്യക്തമായ നിയമസംവിധാനങ്ങളുണ്ടെങ്കിലും ഇതിനെയെല്ലാം വെല്ലുവിളിക്കും വിധമുള്ള പ്രവര്‍ത്തികളാണ് നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും അറിഞ്ഞും അറിയാതെയുംഉണ്ടാകുന്നത്.

അപകടത്തില്‍പെട്ട് സഹായത്തിനായി കേഴുമ്പോഴും അപകടരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് സംതൃപ്തിയടയുന്നവരും നമുക്കിടെ വര്‍ധിച്ചുവരുന്നു. റോഡപകടങ്ങളില്‍ പെട്ടവരെ യഥാസമയം ആശുപത്രിയിലെത്തിക്കുക എന്ന കര്‍ത്തവ്യമാണ് നാം പലപ്പോഴും മറക്കുന്നത്.

കൈവിട്ട കളികള്‍


നിരത്തുകള്‍ പ്രധാനമായും അപകടങ്ങള്‍ക്കു കാരണമാകുന്നത് വേഗതയേറിയ ഡ്രൈവിംഗ്, ട്രാഫിക് നിയമലംഘനം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് എന്നിവ മൂലമാണ്്. നാമോരോരുത്തരും ശ്രദ്ധ പുലര്‍ത്തിയാല്‍ ഒഴിവാക്കപ്പെടാവുന്ന ഇത്തരം ദുരന്തങ്ങള്‍ നാം അറിഞ്ഞുകൊണ്ടുതന്നെ ക്ഷണിച്ചുവരുത്തുകയാണ്.
uploads/news/2018/08/242900/emrgncy230818a1.jpg

നിര്‍ദിഷ്ട സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേരുന്നതിനും ഡ്രൈവിംഗ് ആസ്വാദ്യകരമാക്കുന്നതിനു മായാണ് പലരും അമിതവേഗത്തില്‍ വാഹനമോടിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഡ്രൈവിംഗ് നമ്മുടെ ജീവിതത്തിന്റെ സമയക്രമമാണ്കുറയ്ക്കുന്നതെന്ന് പലരും വിസ്മരിക്കുകയാണ്. വാഹനങ്ങളില്‍ വേഗപ്പൂട്ട് അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നിയമം മൂലം നടപ്പില്‍വരുത്തിയിട്ടും വേഗപ്പൂട്ട് ഒഴിവാക്കിയുള്ള യാത്രയാണ് മിക്ക വലിയ വാഹനങ്ങളും ചെയ്യുന്നത്.

വേഗത നിയന്ത്രിക്കാനുള്ള ക്യാമറക്കണ്ണുകളും ഇന്ന് ദേശീയപാതയോരങ്ങളില്‍ സദാസമയം ജാഗ്രതയോടെ നിലകൊള്ളുമ്പോള്‍ വേഗതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പിഴയടയ്ക്കാനുള്ള മനസ്ഥിതിയാണ് മലയാളികള്‍ക്കുള്ളത്.

ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും


ഒരാള്‍ അപകടത്തില്‍പെട്ടാല്‍ ഏല്‍ക്കാവുന്ന പരിക്കുകളുടെ തീവ്രത കുറയ്ക്കാനാണ് ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും നിയമം മൂലം നിര്‍ബന്ധമാക്കിയത്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമായിരിക്കെ പോലീസ് പരിശോധനയെമാത്രം ഭയന്ന് ഇവ ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

നാലു ചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ഇടിയുടെ ആഘാതത്തില്‍ കാറില്‍ സഞ്ചരിക്കുന്നവര്‍ പുറത്തേക്ക് തെറിച്ചുവീണുണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്. നിലവിലെ പല അപകടങ്ങളും പരിശോധിച്ചാല്‍ സീറ്റ്‌ബെല്‍റ്റ് ഉപയോഗിച്ചവരില്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞതാ യും പഠനങ്ങള്‍ കണ്ടെത്തുന്നു. അപകടനിരക്ക് കുറയ്ക്കാന്‍ പുതിയ നിയമസംവിധാനങ്ങള്‍ നിലവില്‍ വരുത്തുമ്പോഴും നാം ഇവ പാലിക്കപ്പെടാതെദുരന്തങ്ങളിലേക്ക് നടന്നടുക്കുകയാണ്.

സമൂഹത്തിന്റെ ഉത്തരവാദിത്വം


ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഇതില്‍ അകപ്പെട്ടവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുക എന്ന ദൗത്യമാണ് ആധുനിക സമൂഹം ഏറ്റെടുക്കേണ്ടത്. ദുരന്തബാധിതരുമായി ആശുപത്രിയിലെത്തുമ്പോഴുള്ള നടപടിക്രമങ്ങള്‍ ഭയന്ന് പലരും ഈ ദൗത്യത്തില്‍നിന്നും പിന്‍മാറുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഇത്തരം നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുന്നതിനായി സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. പരിക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും ആശുപത്രിയിലേക്ക് രോഗിയെ മാറ്റുമ്പോള്‍
കൃത്യമായ ആരോഗ്യപരമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്നതിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പരിക്കേറ്റവരെനമുക്ക് തിരികെയെത്തിക്കാനാകും. ശ്രദ്ധയോടു കൂടിയതും സുരക്ഷിതവുമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക വഴി നമ്മുടെ ജീവിതം പ്രകാശമുള്ളതാവട്ടെ...

ഡോ. അബീര്‍
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി
കിംസ് അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ

Ads by Google
Thursday 23 Aug 2018 04.25 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW