Saturday, September 22, 2018 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 04.05 PM

മകള്‍ക്കുവേണ്ടി മതത്തെ പടിക്കു പുറത്താക്കിയത് വര്‍ഷങ്ങള്‍ക്കു മുമ്പ്: മജീദ്ക്കയുടെ മഞ്ജുവിന് വിവാഹപന്തലുയര്‍ന്നത് ക്ഷേത്രമുറ്റത്ത്!

Wedding story

മഹാപ്രളയത്തില്‍ നിന്ന് അതിജീവനത്തിന്റെ പാതയിലാണ് കേരളം. പ്രളയത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സങ്കടങ്ങള്‍ക്കിടയിലും പുഞ്ചിരിക്കാന്‍ കഴിയുന്ന ഒരു വാര്‍ത്തയാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് സമൂഹമാധ്യമങ്ങളിലുടെ പങ്കുവെച്ചത്. വ്യത്യസ്തമായ ഒരു കല്യാണക്കഥയെക്കുറിച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Wedding story

ഫിറോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം...

എന്റെ നാട്ടില്‍ നടന്ന ഒരു കല്ല്യാണത്തെ കുറിച്ചാണ് പറയുന്നത്. ഈ പ്രളയക്കെടുതിയിലാണോ കല്ല്യാണത്തെ കുറിച്ച് പറയുന്നത് എന്ന് മുഖം ചുളിക്കാന്‍ വരട്ടെ. ഈ കല്യാണം വേറെയാണ്. ഇത് മജീദ്ക്ക, മകള്‍ മഞ്ജുവിനെ കല്യാണം കഴിപ്പിച്ച കഥയാണ്. കഥയല്ല കാര്യം!

കുന്ദമംഗലത്തിനടുത്തുള്ള പെരിങ്ങളത്തെ മജീദ്ക്കയും റംലത്തയും പത്താം വയസ്സു മുതല്‍ എടുത്തു വളര്‍ത്തിയതാണ് മഞ്ജുവിനെ. മകളെപ്പോലെയല്ല മകളായി തന്നെ. മകനും നിയോജക മണ്ഡലം എം.എസ്.എഫ് സെക്രട്ടറിയുമായ ജുനൈദിന് അങ്ങനെ മഞ്ജു സഹോദരിയായി. എം.എല്‍.ടി വരെ നല്ല വിദ്യാഭ്യാസവും നല്‍കി. ഒടുവില്‍ ജോലിയും ലഭിച്ചു.

ഇന്ന് മഞ്ജുവിന്റെ വിവാഹമായിരുന്നു. എല്ലാം ഹിന്ദു മത ആചാര പ്രകാരം. കൂഴക്കോട് നരസിംഹ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. വിവാഹം ആഘോഷമാക്കാനായിരുന്നു നാട്ടുകാര്‍ ആഗ്രഹിച്ചിരുന്നതെങ്കിലും പ്രളയക്കെടുതി മൂലം ഉപേക്ഷിച്ചു. എങ്കിലും നാട്ടുകാരും ഞങ്ങള്‍ കുറച്ചു പേരും സല്‍ക്കാരത്തില്‍ പങ്കാളികളായി.

മതത്തിന്റെയും ജാതിയുടെയും വേലി പൊളിച്ചെറിയാന്‍ പലര്‍ക്കും പ്രളയം വരേണ്ടി വന്നുവെങ്കില്‍ ഇങ്ങിനെയും മനുഷ്യര്‍ ഈ നാട്ടിലുണ്ടെന്നത് വലിയ പ്രതീക്ഷയാണ്. മജീദ്ക്കയെയും റംലത്തെയും കുടുംബത്തെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഒപ്പം മഞ്ജുവിനും വരന്‍ സുബ്രഹ്മണ്യനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.

Ads by Google
Thursday 23 Aug 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW