Wednesday, July 03, 2019 Last Updated 50 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 03.52 PM

പെണ്ണിന് ജീവിക്കണം, പേടിയില്ലാതെ...

''ആര്‍ക്കുമറിയാത്ത ചില ഇഷ്ടങ്ങള്‍ മനസില്‍ സൂക്ഷിക്കുകയാണ് പ്രയാഗ മാര്‍ട്ടിന്‍. എന്നാല്‍ ഇഷ്ടമില്ലാത്ത ചിലതും ഇക്കൂട്ടത്തിലുണ്ട്. പ്രയാഗ മനസ് തുറക്കുകയാണ്...''
uploads/news/2018/08/242894/prayagaINW230818c.jpg

മലയാള സിനിമയിലെ ട്രെന്‍ഡിംഗ് നായിക, പ്രയാഗ മാര്‍ട്ടിന്റെ മനസിലിരുപ്പ് ചില്ലറയല്ല. അതിരില്ലാത്ത ഇഷ്ടങ്ങളാണ് പ്രയാഗയുടെ മനസു നിറയെ. എന്നാല്‍ ഒരേയൊരു കാര്യം പ്രിയതാരത്തിന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഒരു കാര്യം എന്നെ വല്ലാത്ത സങ്കടപ്പെടുത്തുന്നുണ്ട്. സമൂഹത്തില്‍ ഇന്ന് പെണ്ണിനു നേരേ നടക്കുന്ന അക്രമങ്ങള്‍ കാണുമ്പോള്‍ മനസ് വല്ലാതായി പോകും.

പിഞ്ചു കുട്ടികളോട് പോലും കാണിക്കുന്ന ക്രൂരതകള്‍ എങ്ങനെയാ സഹിക്കുന്നത്? ദിവസവും എത്രയെത്ര സംഭവങ്ങളാണ് നടക്കുന്നത്. ഇങ്ങനൊരു സമൂഹത്തില്‍ ഒരു പെണ്‍കുട്ടി എന്ത് ധൈര്യത്തില്‍ ജീവിക്കും? ലോകത്തിന്റെ ഇന്നത്തെ പോക്ക് കാണുമ്പോള്‍ വല്ലാത്ത ടെന്‍ഷനാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ല.

ആര്‍ക്കും എന്തും സംഭവിക്കാമെന്ന അവ സ്ഥ. അക്രമം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നത് എത്ര ഭീകരമാണ്. ഒരു നടിയെന്ന നിലയില്‍ എനിക്ക് സമൂഹത്തില്‍ കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുമായിരിക്കും. പക്ഷേ, സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അവള്‍ എന്ത് ധൈര്യത്തില്‍ പുറത്തിറങ്ങും? അവളെ ആര് സംരക്ഷിക്കും? ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. പെണ്ണിനും പേടിയില്ലാ തെ ജീവിക്കണം.

നന്മയുള്ള സമൂഹവും, സ്‌നേഹം നിറഞ്ഞൊരു ലോകവും ഉണ്ടാ വുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. പരസ്പര സ്‌നേഹവും സഹകരണവുമുള്ള നല്ലൊരു ലോകത്ത് ജീവിക്കാന്‍ കഴിയണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. പെണ്‍കുട്ടി എന്ന നിലയില്‍ തന്റെ ഇഷ്ടക്കേടും വേദനയും പ്രയാഗ വ്യക്തമാക്കുന്നു. ആകെയുള്ള ഈ ഇഷ്ടക്കേട് മാറ്റി നിര്‍ത്തിയാല്‍ ഇഷ്ടങ്ങളുടെ നീണ്ട നിര തന്നെയുണ്ട് പ്രയാഗയുടെ മനസില്‍.

എന്റെ ഇഷ്ടങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ഒരിക്കലും തീരില്ല. ഭക്ഷണം, സിനിമ, നിറങ്ങള്‍, സ്ഥലങ്ങള്‍, യാത്രകള്‍ അങ്ങനെ ഒരിക്കലും അവസാനിക്കാത്ത പട്ടികയാണത്. പ്രിയതാരം ഇഷ്ടങ്ങള്‍ ഒന്നൊന്നായി തുറന്നു പറയുകയാണ്.

uploads/news/2018/08/242894/prayagaINW230818b.jpg

Travel


യാത്രകളോട് എന്നും എനിക്കിഷ്ടമാണ്. വെറുതെ യാത്ര ചെയ്യാന്‍ കിട്ടുന്ന അവ സരങ്ങള്‍ കുറവാണെങ്കിലും ഷൂട്ടിംഗിന് വേണ്ടി കുറേ യാത്ര ചെയ്യാറുണ്ട്. എല്ലാ യാത്രകളും ആസ്വദിച്ചു തന്നെയാണ് പോകാറ്. എവിടെയെങ്കിലും പോകാനുണ്ട് എന്ന് കേള്‍ക്കുമ്പോഴേ ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരിക്കും. വയ്യാത്ത അവസ്ഥയിലാണെങ്കില്‍ മാത്രമേ യാത്ര ഒഴിവാക്കാറുള്ളൂ. യാത്രയ്ക്കിടയില്‍ പല പല ഭക്ഷണങ്ങള്‍, ഷോപ്പിംഗ് അങ്ങനെയങ്ങനെ എല്ലാ പുതുമകളേയും പരിചയപ്പെട്ടാണ് താല്പര്യം.
uploads/news/2018/08/242894/prayagaINW230818a.jpg

Cinema


സിനിമ എനിക്കെന്നുമൊരു പാഷനാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഭിനയത്തിലേക്ക് വരുന്നത്. അഭിനയം ജീവിതമായ സ്ഥിതിക്ക് ഇപ്പോള്‍ സിനിമയുടെ സ്ഥാനം കൂടുതല്‍ പ്രാധാന്യമുള്ളതായി. സിനിമ എന്നും ഒരാളെ പിന്തുണയ്ക്കില്ല. നല്ല സമയത്ത് മികച്ച സിനിമകളും കഥാപാത്രങ്ങളും ചെയ്യണം. സിനിമയല്ലാതെ മറ്റൊരു മേഖലയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സിനിമയാണ് ഇപ്പോള്‍ എനിക്കെല്ലാം. ആത്മാര്‍ത്ഥമായി അദ്ധ്വാനിച്ചാല്‍ അതിനുള്ള ഫലം കിട്ടുമെന്ന് തന്നെയാണ് വിശ്വാസം.
uploads/news/2018/08/242894/prayagaINW230818d.jpg

Study


സിനിമയില്‍ അവസരങ്ങള്‍ എപ്പോഴും ഉണ്ടാകണമെന്നില്ല. അതുകൊണ്ടു തന്നെ പഠനവും ഒപ്പം കൊണ്ടു പോകുന്നുണ്ട്. യാത്രകളോടുള്ള ഇഷ്ടം കൊണ്ട് തന്നെ പഠന വിഷയത്തിലും ആ ഇഷ്ടം നിലനിര്‍ത്തി. ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് ആണ് പഠിക്കുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഡ്രിഗ്രി പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ പി.ജി ചെയ്യുകയാണ്. വിഷയം ഇതായതുകൊണ്ടുതന്നെ സിനിമയ്‌ക്കൊപ്പം പഠനവും ബാലന്‍സ് ചെയ്തു കൊണ്ടു പോകാന്‍ കഴിയുന്നുണ്ട്.
uploads/news/2018/08/242894/prayagaINW230818e.jpg

Pets


പട്ടിക്കുട്ടികള്‍ എന്റെ ജീവനാണ്. മുന്‍പ് വീട്ടില്‍ മൂന്ന് പട്ടികളുണ്ടായിരുന്നു. വീട് വിട്ട് ഫ്‌ളാറ്റിലേക്ക് മാറിയപ്പോള്‍ പട്ടിയെ വളര്‍ത്താന്‍ സൗകര്യമില്ലാതായി. പെറ്റിനെ വളര്‍ത്തുമ്പോള്‍ അതിനെ കൃത്യമായി സംരക്ഷിക്കാനും ഉത്തരവാദിത്തമുണ്ട്. അതിന് തല്‍ക്കാലം കഴിയാത്തത് കൊണ്ട് പെറ്റിനെ വളര്‍ത്തുന്നില്ല. പക്ഷേ ആ ഇഷ്ടം ഇന്നും മനസിലുണ്ട്.
uploads/news/2018/08/242894/prayagaINW230818g.jpg

Driving


പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ എനിക്ക് വലിയ താല്പര്യമാണ്. ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചതും ലൈസന്‍സ് എടുത്തതും ഒക്കെ അത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമാണ്. കാര്‍ ഓടിക്കുന്നതും ഇഷ്ടമാണ്. തിരക്കുകള്‍ ഒഴിവാക്കി ഡ്രൈവിന് പോകുന്ന ശീലമില്ല. പക്ഷേ ഡ്രൈവിംഗ് എനിക്കെപ്പോഴും റിലാക്‌സേഷനുള്ള ഒരു മാര്‍ഗ്ഗമാണ്.
uploads/news/2018/08/242894/prayagaINW230818h.jpg

Fans


എന്റെ ഇഷ്ടങ്ങള്‍ പോലെ തന്നെ പ്രാധാന്യം കൊടുക്കേണ്ടത് എന്നെ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടങ്ങള്‍ക്കാണ്. എന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിക്കും പ്രേക്ഷകരുടെ പിന്തുണ അത്യാവശ്യമാണ്. അവരിലൂടെ നമ്മള്‍ സ്വന്തം ഇഷ്ടങ്ങള്‍ നേടുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാനും, അവര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ തിരികെ നല്‍കാനും എനിക്ക് ബാധ്യതയുണ്ട്. പ്രേക്ഷകരില്ലാതെ ഞാനില്ല എന്ന ബോധ്യമുണ്ട്. ഫാന്‍സിനൊപ്പം ഫാമിലിയും ഫ്രണ്ട്‌സും ഒക്കെ എന്റെ ഇഷ്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
uploads/news/2018/08/242894/prayagaINW230818f.jpg

Love


പ്രണയവും വിവാഹവുമൊക്കെ എല്ലാ പെണ്‍കുട്ടികളെ പോലെയും എനിക്കും ഇഷ്ടമാണ്. പക്ഷേ നടിയെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ അത്തരം കാര്യങ്ങളെ കുറിച്ചിപ്പോള്‍ ആലോചിക്കാറില്ല. അതിനുള്ള സമയമായിട്ടില്ല എന്നാണ് വിശ്വാസം. സമയമാകുമ്പോള്‍ എല്ലാം നടക്കും. അങ്ങനെ പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ഇതുവരെയുണ്ടായ നേട്ടങ്ങളില്‍ ദൈവത്തോട് തന്നെയാണ് നന്ദി പറയുന്നത്. ഇനിയുള്ള യാത്രയിലും ദൈവം കൂടെയുണ്ടാക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഒപ്പം എന്റെ ഇഷ്ടങ്ങളും.

Ads by Google
Thursday 23 Aug 2018 03.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW