Thursday, August 23, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 02.53 PM

ഐസുമ ഹിക്കാരി; 1300 ഡോളറിന് ഒരു എഐ ഭാര്യയെ സ്വന്തമാക്കാം

Aizuma Hikari

ജപ്പാനില്‍ നിന്ന് ഭാര്യമാര്‍ക്ക് ഒരു പകരക്കാരി എത്തുന്നുണ്ട്. ഇനി ഭാര്യമാർ സൂക്ഷിക്കുക. ജപ്പാനിലെ ടെക് കമ്പനിയായ ഗേറ്റ്‌ബോക്‌സിന്റെ ഐസുമ ഹിക്കാരി എന്ന കൊച്ചുസുന്ദരിയാണ് ഭാര്യമാർക്ക് ഭീഷണിയായി എത്തുന്നത്.

ഐസുമ ഹിക്കാരി എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഇഞ്ച് ഉയരമുള്ള ഹോളോഗ്രാഫിക് പെണ്‍കുട്ടിയാണ്. ഹിക്കാരി അവളുടെ യജമാനന്‍ മികച്ച സേവനങ്ങൾ നൽകും. സിലണ്ടര്‍ ആകൃതിയിലുള്ള പ്രൊജക്ടറിന് അകത്തിരിക്കുന്ന ഹിക്കാരിക്ക് സ്പീക്കറുകളിലൂടെയും ആപ്പിലൂടെയും ആശയവിനിമയം നടത്താന്‍ കഴിയും.

1352 ഡോളര്‍ ഐസുമ ഹിക്കാരിയെ വില. ഇതോടൊപ്പം പ്രതിമാസം 13.52 ഡോളര്‍ കൂടി നല്‍കിയാലേ ഭാര്യ ഭാര്യയ്ക്കുള്ള ജീവിതച്ചെലവാകും. ഓരോ അപ്‌ഡേറ്റുകള്‍ കഴിയുമ്പോഴും ഐസുമ ഹിക്കാരി കൂടുതല്‍ മെച്ചപ്പെട്ട് ഉത്തമയായ ഭാര്യയായി മാറും.

Aizuma Hikari

ക്യാമറ, സെന്‍സറുകള്‍, മൈക്രോഫോണുകള്‍ എന്നിവ ഉപയോഗിച്ചാണ് ഐസുമ ഹിക്കാരിയുടെ പ്രവര്‍ത്തനം. ക്യാമറ, ട്രാക്കിംഗ് സെന്‍സര്‍, രണ്ട് മൈക്രോഫോണുകള്‍, താപനില-അന്തരീക്ഷത്തിലെ ഈര്‍പ്പം എന്നിവ മനസ്സിലാക്കുന്നതിനുള്ള സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയും ഐസുമ ഹിക്കാരിയിൽ ഉണ്ട്. ഭര്‍ത്താവിനെ കണ്ടാൽ ഉടൻ അവള്‍ പുഞ്ചിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്വാഗതം ചെയ്യും.

അവള്‍ യജമാനനെ വ്യക്തിപരമായി മനസ്സിലാക്കി സംസാരിക്കും. ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അവള്‍ എപ്പോഴും ശ്രദ്ധിക്കുകയും ചെയ്യും.

Ads by Google
Thursday 23 Aug 2018 02.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW