Wednesday, November 14, 2018 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 02.44 PM

ഗാലക്‌സി A6 പ്ലസ് ഇപ്പോൾ വെറും 21,990 രൂപക്ക് സ്വന്തമാക്കാം

samsung galaxy a6 plus

സാംസങ് ഗാലക്‌സി ഫോണുകൾ വാങ്ങാൻ ആഗ്രഹക്കുന്നവർക്ക് മികച്ച ഓഫറിൽ ഫോൺ സ്വന്തമാക്കാം. ഗാലക്‌സി A6പ്ലസിന് ഇപ്പോൾ വിലകുറച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ മാസം 2000 രൂപ ഫോണിന് വിലകുറച്ചിരുന്നു കമ്പനി. ഇപ്പോഴിതാണ് വീണ്ടും 2000 രൂപ കൂടെ കമ്പനി കുറിച്ചിരിക്കുകയാണ്. ഈ മെയ് മാസത്തിൽ ഗാലക്‌സി A6, ഗാലക്‌സി J6, ഗാലക്‌സി J8 എന്നീ മോഡലുകളുടെ കൂടെയായിരുന്നു സാംസങ് ഈ മോഡൽ അവതരിപ്പിച്ചിരുന്നത്.

ഗാലക്‌സി A6പ്ലസ് വില 21,990 രൂപ ആയിരിക്കുകയാണ് ഇപ്പോൾ. സാംസങിന്റെ വെബ്സൈറ്റ്, ആമസോൺ, പേടിഎം മാൾ എന്നിവയിലെല്ലാം തന്നെ ഈ പുതിയ വില നിലവിൽ വന്നിട്ടുണ്ട്. ഈ മോഡൽ 25,990 രൂപക്ക് ആണ് വിപണിയിൽ എത്തിയത്. പിന്നീട് ഈ ഫോൺ 23,990 രൂപയായി കുറയുകയും ഇപ്പോൾ വീണ്ടും 2000 കുറഞ്ഞ് 21,990 ആയി.

ഗാലക്‌സി A6പ്ലസിൽ 6 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ്. 3500എംഎഎച്ച് ബാറ്ററി ശേഷിയാണ് ഗാലക്‌സി എ6 പ്ലസില്‍. 1.8GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 16എംപി/5എംപി ഡ്യുവല്‍ ക്യാമറയും 24എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍.

ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, ഡോൾബി അറ്റോസ്, 4 ജി VoLTE, വൈഫൈ എ / ബി / ജി / എൻ (2.4 / 5GHz), HT40, ബ്ലൂടൂത്ത് 4.2 LE, ANT +, എൻഎഫ്സി, ജിപിഎസ്, 3500mAh ബാറ്ററി എന്നിവയും ഫോണിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW