പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയിരുന്ന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 15കാരന് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ഒരുമിച്ച് കഞ്ചാവ് വലിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ വിചാരണയ്്ക്ക് ഒടുവില്‍ 20 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്.
ഹൂസ്റ്റണിലാണ് സംഭവം. സൈപ്രസ് സ്പ്രിംഗ് ഹൈസ്കൂളിലെ അധ്യാപികയായ 24കാരി മൈക്കലെ ഷിഫറാണ് ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയത്. സ്റ്റെറ്റ് ഡിസ്ട്രിക്ട് ജഡ്ജ് റോബര്‍ട്ട് ജോണ്‍സനാണ് ശിക്ഷ വിധിച്ചത്. ഷിഫര്‍ മുമ്പും പല കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഇവരെന്ന് കോടതിയും വിലയിരുത്തി.
വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വെച്ച് പലപ്രാവശ്യം മോശമായി പെരുമാറുന്നത് കണ്ടതായി മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ക്ലാസ് കഴിഞ്ഞ് ഏറെ സമയത്തിന് ശേഷവും ഇരുവരും സ്കൂള്‍ കോമ്പൗണ്ടുകളില്‍ നിന്നും സംസാരിക്കുന്നതും കണ്ടതായി പലരും പറയുന്നു. വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുകൊണ്ട് പോയാണ് അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വീട്ടില്‍ എത്തിച്ച് വിദ്യാര്‍ത്ഥിക്ക് ഇവര്‍ കഞ്ചാവ് നല്‍കുകയും ചെയ്തു.
സ്വന്തം വീട്ടില്‍ വെച്ചും അധ്യാപികയും സുഹൃത്തിന്റെ ഗസ്റ്റ് ഹൗസില്‍ വെച്ചും വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. കഞ്ചാവിന്റെ ലഹരിയില്‍ കാറില്‍ യാത്ര ചെയ്താണ് അധ്യാപിക പോലീസ് പിടിയിലീകുന്നത്. ഈ സമയം വിദ്യാര്‍ത്ഥിയും കാറിനുള്ളിലുണ്ടായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിദ്യാര്‍ത്ഥിയെ വിട്ടയച്ചെങ്കിലും അധ്യാപികയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തു വരുന്നത്.
2010 മുതല്‍ 2016 വരെയുള്ള വര്‍ഷത്തില്‍ ടെക്സാസ് എഡ്യുക്കേഷന്‍ ഏജന്‍സിയില്‍ നിന്നും 686 അധ്യാപകരുടെ ടീച്ചിംഗ് ലൈസന്‍സാണ് നിരോധിച്ചത്. വിദ്യാര്‍ത്ഥികളുമായി തെറ്റായ ബന്ധം തന്നെയായിരുന്നു ഇതില്‍ പലതിനും കാരണം.