Wednesday, November 14, 2018 Last Updated 29 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.01 PM

ദുരിതാശ്വാസ നിധിയിലേക്ക് സൗദിയില്‍ നിന്നും കൂടുതല്‍ സഹായം

ദമ്മാം: പ്രളയക്കെടുതിയില്‍ സകലതും നഷ്ട്ടപ്പെട്ട നാടിന്റെ ദുരിതത്തില്‍ കൈത്താങ്ങായി സൗദിയിലെ പ്രവാസികളും സ്വദേശികളും സംഘടനകളും സജീവമായി രംഗത്തുണ്ട്, റഹീമയില്‍ പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ഫാള്‍ കമ്പനി ഉടമയും സി ഇ ഓയുമായ അബ്ദുള്ള സാല അല്‍ സയ്യിദ് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായി നവോദയ റഹീമ ഭാരവാഹികളെ അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ നിരവധി കമ്പനികളും, സ്വദേശികളും വിദെശികളുമായ വ്യക്തികളും കൂടുതല്‍ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്, നവോദയ അല്‍ഹസ്സ, ഖോബാര്‍, ജുബൈല്‍, ദമ്മാം എന്നീ പ്രദേശങ്ങളിലെ വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ സഹായനിധിയിലേക്കുള്ള സഹായ സമാഹരണം വെള്ളിയാഴ്ച്ച മുതല്‍ ആരംഭിച്ചു, പ്രവാസികളില്‍ നിന്നും സ്വദേശികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് കിഴക്കന്‍ പ്രവിശ്യ നവോദയ ഭാരവാഹികള്‍ അറിയിച്ചു.

അല്‍ഹസ്സ അല്‍മാന ആശുപത്രി ജീവനക്കാര്‍ സ്വരൂപിച്ച ഡ്രൈഫുഡ്, സാനിട്ടറി നാപ്കിന്‍സ് തുടങ്ങിയ വസ്തുക്കള്‍ ഹഫൂഫ് സാമൂഹ്യ ക്ഷേമാവിഭാഗത്തിന് കൈമാറി. വിവിധ കേന്ദ്രങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ബി പി എല്‍ കാര്‍ഗോകമ്പനിയുമായി സഹകരിച്ചു ഉടന്‍ നാട്ടിലെത്തിക്കുന്നതിന്നയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Thursday 23 Aug 2018 01.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW