Sunday, September 09, 2018 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.39 PM

കേരളത്തിലെ പ്രളയം പ്രവാസികളും ആശങ്കയിൽ : ദുരിത ബാധിതർക്ക് സഹായവുമായി സംഘടനകളും

uploads/news/2018/08/242844/Gulf230818a.jpg

റിയാദ് :കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ പ്രളയത്തെ തുടർന്ന് പ്രവാസികളും ആശങ്കയിലായി .തങ്ങളുടെ ബന്ധുക്കളുടെയും ,പ്രീയപെട്ടവരുടെയും മരണവും ,ദുരിതവും , കഷ്ടപ്പെട്ട് തങ്ങളുടെ അധ്വാനത്താൽ കെട്ടിപ്പടുത്ത വീടും, സ്വത്തും വെള്ളപൊക്കത്താൽ നശിക്കുകയും ,നാടിനെയും നാട്ടുകാരെയും ഓർത്ത് പസ്പരം വിഷമങ്ങൾ പങ്കുവെക്കുകയാണ് പ്രവാസികൾ .

പല കുടുബങ്ങളും വെള്ളത്താൽ മുങ്ങികയും , ബന്ധുമിത്രാദികളെ വിളിച്ചിട്ട് വൈദ്യുതി ബന്ധം ഇല്ലാത്തതിനാൽ മൊബൈൽ ഫോണിൽ ലഭിക്കാത്തതും ആശങ്കക്ക് ഇടയാക്കി .പലരെയും കാണ്മാൻ ഇല്ല എന്ന വാർത്തയും ഭീതിയോടെയാണ് പ്രവാസികൾ പങ്ക്‌ വെക്കുന്നത് .

കൊച്ചി വിമാനത്താവളം അടച്ചിട്ടതോടെ അവധിക്ക് പോകാനിരുന്ന പ്രവാസികളും നെട്ടോട്ടത്തിലാണ് ഈദ് -ഓണം അവധിക്കായി നാട്ടിൽ പോകാൻ ഇരുന്നവരാണ് പ്രയാസത്തിലായത് .മിക്ക പ്രവാസി സംഘടനകളും നാട്ടിലെ മഹാ ദുരന്തത്തിൽ പങ്ക് ചേരുകയാണ് .

ദുരിതം അനുഭവിക്കുന്നിടത്തേക്ക് തങ്ങളാൽ കഴിയും വിധമുള്ള സഹായങ്ങൾ ഇവർ ചെയ്യുകയാണ് .കഴിഞ്ഞ ദിവസം ദമ്മാമിൽ നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്കായി വസ്ത്രങ്ങൾ ശേഖരിച്ചു .വേൾഡ് മലയാളി ഫെഡറേഷൻ അടക്കമുള്ള പ്രവാസി സംഘടനകളുടെ പ്രവർത്തകർ നാട്ടിൽ സഹായത്തിനായി പ്രവർത്തിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

ചെറിയാന്‍ കിടങ്ങന്നൂർ

Ads by Google
Thursday 23 Aug 2018 12.39 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW