Sunday, November 18, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 10.15 AM

ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍; സെന്‍സെക്‌സ് 38,400 തൊട്ടു

stock market

മുംബൈ: ബക്രീദ് അവധിക്ക് ശേഷം വ്യാപാരം ആരംഭിച്ച ഓഹരി വിപണി റെക്കോഡ് നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 38400 പോയിന്റ് രേഖപ്പെടുത്തി. പിന്നീട്, അത് 46.52 പോയന്റ് നേട്ടത്തില്‍ 38,331.62 പോയന്റിലെത്തി. ദേശീയ സൂചികയായ നിഫ്്റ്റി 6.20 പോയന്റ് നേട്ടത്തില്‍ 11,575.30ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1,324 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 149 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

വെല്‍സ്പൂണ്‍ കോര്‍പറേഷന്‍, ക്വാളിറ്റി, വെല്‍സ്പൂണ്‍ ഇന്ത്യ, ബോംബെ ബര്‍മ്മ ഗ്ലാക്‌സമോക്ലിന്‍ കണ്‍സ്യൂമര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

മഹാനഗര്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, എംസിഎക്‌സ്, എന്‍ബിസിസി (ഇന്ത്യ) എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW