Friday, November 16, 2018 Last Updated 49 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 08.56 AM

പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന് പിണറായി വിജയന്‍ ചെങ്ങന്നൂരില്‍; മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍ എത്തി. പ്രളയം ഏറ്റവും നാശനഷ്ടമുണ്ടാക്കിയ മൂന്ന് ജില്ലകളില്‍ അദ്ദേഹം സന്ദര്‍ശിക്കും. ചെങ്ങന്നൂരാണ് ആദ്യമായി

എട്ടരയോടെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട മുഖ്യമന്ത്രി 8.45 മണിക്ക് ചെങ്ങന്നൂര്‍ ക്രിസ്റ്റിന്‍ കോളജ് മൈതാനത്ത് ഇറങ്ങും. തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ അദ്ദേഹം സന്ദര്‍ശിക്കും. 45 മിനിട്ടാണ് അദ്ദേഹം ചെങ്ങന്നൂരില്‍ ചെലവഴിക്കുന്നത്.

ഇവിടെ നിന്നും കോഴഞ്ചേരിക്കും പിന്നെ ആലപ്പുഴയ്ക്കും അദ്ദേഹം പോകും. അതിന് ശേഷം പറവൂര്‍, ചാലക്കുടി എന്നിവടങ്ങളിലും അദ്ദേഹം സന്ദര്‍ശിക്കും. ഉച്ചയോടെയാണ് അദ്ദേഹം ചാലക്കുടിയില്‍ എത്തുന്നത്. അദ്ദേഹം, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW