Wednesday, November 21, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 08.25 AM

മണ്ഡലമാസ തീര്‍ഥാടനം അടുത്തു; പമ്പാ നദിയിലെ കെടുതികള്‍ പരിഹരിക്കാന്‍ തീവ്രശ്രമം

kerala flood

പത്തനംതിട്ട: വൃശ്ചിക മണ്ഡലമാസ തീര്‍ത്ഥാടനത്തിന് മൂന്നു മാസം മാത്രം അവശേഷിക്കെ പമ്പാ നദിയിലെ കെടുതികള്‍ പരിഹരിക്കാന്‍ തീവ്രശ്രമം. അയ്യപ്പഭക്തര്‍ പമ്പയില്‍ ഗണപതിയെ തൊഴുതതിന് ശേഷമാണ് സന്നിധാനത്തേക്ക് എത്താറുള്ളത്. എന്നാല്‍ ഇനി അത് സാധിക്കുമോ എന്ന ഭയത്തിലാണ് ഭക്തര്‍.

ഏകദേശം 200 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട മുതല്‍ പമ്പ വരെ, ഹരിപ്പാട് അടക്കം രണ്ടാം ഘട്ടം, തിരുവനന്തപുരം മേഖല എന്നിങ്ങനെ മൂന്ന് മേഖലകള്‍ തിരിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ത്രിവേണിയില്‍ പമ്പ ഗതിമാറി ഒഴുകിയതും ആശങ്ക ഉയരുന്നുണ്ട്. അതിന്പുറമെ, ചാലക്കയത്തിനും അട്ടത്തോടിനും ഇടയില്‍ 60 സെന്റിമീറ്റര്‍ വീതിയില്‍ റോഡ് പിളര്‍ന്നതും വലിയ പ്രതിസന്ധി ഉയര്‍ത്തിയിട്ടുണ്ട്. മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16നാണ് നട തുറക്കുന്നത്.

വെള്ളപ്പാച്ചിലില്‍ ത്രിവേണി പാലത്തിനും നടപ്പാലത്തിനും ഗുരുതരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഭക്തര്‍ നടക്കുന്ന പമ്പാ മണപ്പുറം പൂര്‍ണമായും തള്ളി മാറ്റപ്പെട്ടതും ഇതിന ഉദ്ദേഹരണമാണ്.

ലക്ഷകണക്കിന് ഭക്തര്‍ ഉപയോഗിക്കുന്ന പമ്പയിലെ ശൗചാലയസമുച്ചയങ്ങളും തകര്‍ന്നു. കുടിവെള്ളത്തിനായുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും തകരുകയും ചെയ്തു. കിണറുകളും അടക്കം ഉപയോഗശൂന്യമായിക്കിടക്കുകയാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഭക്തരടക്കം നിരവധിയാളുകളാണ് മണ്ഡലമാസത്തില്‍ എത്തുന്നത്. ഇതോടെ നവീകരണ പരിപാടികള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW