Thursday, August 23, 2018 Last Updated 20 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.48 AM

കേരളത്തെ മുക്കിയത്‌ കായല്‍ കൈയേറ്റക്കാര്‍

uploads/news/2018/08/242693/bft1.jpg

നൂറ്റാണ്ടിന്റെ പ്രളയക്കെടുതിയിലേക്കു കേരളത്തെ തള്ളിവിട്ടതു കായല്‍ കൈയേറ്റക്കാര്‍. നദികളില്‍നിന്നുള്ള വെള്ളം ശേഖരിക്കപ്പെടുന്ന കായലുകളുടെ വിസ്‌തൃതി കുറഞ്ഞതാണു പ്രളയം ഇത്ര രൂക്ഷമാകാന്‍ കാരണം. മഴ കുറഞ്ഞിട്ടും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും കുട്ടനാട്ടിലും വെള്ളമിറങ്ങാത്തതിനു കാരണവും മറ്റൊന്നല്ല.
അരനൂറ്റാണ്ടിനിടെ കേരളത്തിലെ കായലുകളുടെ വിസ്‌തൃതി 40% കുറഞ്ഞെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നതു രാജ്യത്തെ ഏറ്റവും വലിയ കായലായ വേമ്പനാട്ട്‌ കായലിലാണ്‌. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട്ട്‌ കായലിന്റെ നിലവിലെ വിസ്‌തീര്‍ണം 1512 ചതുരശ്ര കിലോമീറ്ററാണ്‌. കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ ഇത്‌ 1700 ചതുശ്ര കിലോമീറ്റായിരുന്നു.
അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ, പമ്പ, പെരിയാര്‍ എന്നീ നദികളാണു വേമ്പനാട്ട്‌ കായലില്‍ എത്തിച്ചേരുന്നത്‌. ഇവയില്‍നിന്നുള്ള മലവെള്ളപ്പാച്ചില്‍ ഉള്‍ക്കൊള്ളാന്‍ വേമ്പനാട്ട്‌ കായലിനു കഴിയാതെവന്നതോടെയാണ്‌ ഈ നദീതീരങ്ങള്‍ പ്രളയത്തിലാണ്ടത്‌.
വേമ്പനാട്ട്‌ കായല്‍ ചരിത്രത്തിലാദ്യമായി കരകവിഞ്ഞതും വിസ്‌തൃതി കുറഞ്ഞതിന്റെ പരിണതഫലമാണ്‌. കുമരകം, കൊച്ചി, വൈക്കം, തലയോലപ്പറമ്പ്‌ മേഖലകളില്‍ മൂന്നടിയാണു കായല്‍ ഉയര്‍ന്നത്‌. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കുമരകത്തു മാത്രം 15 ഏക്കര്‍ കായല്‍ ഏഴു വന്‍കിട റിസോര്‍ട്ടുകളും മൂന്നു ക്ലബ്ബുകളും ചേര്‍ന്നു കൈയേറി. റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കൈയേറ്റം കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ ഒഴിപ്പിക്കല്‍ നടപടി പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. 88 സെന്റ്‌ സ്‌ഥലം വരെ കൈയേറിയ വന്‍കിട ഹോട്ടലുകള്‍ കുമരകത്തുണ്ട്‌. വേമ്പനാടിന്റെ ഭാഗമായ കൊച്ചി കായലിന്റെ തീരത്തും വന്‍െൈകയേറ്റം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.
കൈയേറ്റങ്ങള്‍ക്കെതിരേ അധികൃതര്‍ കണ്ണടച്ചതും കേരളത്തെ മഹാപ്രളയക്കെടുതിയിലേക്കു തള്ളിവിട്ടു. തോട്ടപ്പള്ളി സ്‌പില്‍വേയിലൂടെ വെള്ളത്തിന്റെ ഒഴുക്കു കുറച്ചതും പുതിയ തണ്ണീര്‍മുക്കം ബണ്ട്‌ യഥാസമയം തുറന്നുകൊടുക്കാതിരുന്നതും ദുരന്തത്തിനു വഴിതെളിച്ചു.
തോട്ടപ്പള്ളി സ്‌പില്‍വേയുടെ പൊഴി മുറിച്ചതു കഴിഞ്ഞ 17-നാണ്‌. ഇതു നേരത്തേ ചെയ്‌തിരുന്നെങ്കില്‍ ഒഴുക്കിന്റെ അളവു കൂട്ടാമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ തണ്ണിര്‍മുക്കം ബണ്ട്‌ തുറക്കാതിരുന്നതാണ്‌ അപ്പര്‍ കുട്ടനാടിനെ പ്രളയത്തില്‍ മുക്കിയതെന്ന വാര്‍ത്ത പുറത്തുവന്നശേഷമാണു ബണ്ട്‌ തുറന്നുകൊടുത്തത്‌.

അരനൂറ്റാണ്ടിനിടെ വിസ്‌തൃതി 40% കുറഞ്ഞു

ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നതു രാജ്യത്തെ ഏറ്റവും വലിയ കായലായ വേമ്പനാട്ട്‌ കായലിലാണ്‌. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട്ട്‌ കായലിന്റെ നിലവിലെ വിസ്‌തീര്‍ണം 1512 ചതുരശ്ര കിലോമീറ്ററാണ്‌. കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ ഇത്‌ 1700 ചതുശ്ര കിലോമീറ്റായിരുന്നു.

ഷാലു മാത്യു

Ads by Google
Thursday 23 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW