Thursday, August 23, 2018 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.28 AM

ഗുരുദാസ്‌ കാമത്ത്‌ അന്തരിച്ചു

uploads/news/2018/08/242618/d4.jpg

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ഗുരുദാസ്‌ കാമത്ത്‌ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ശ്വാസതടസത്തെത്തുടര്‍ന്ന്‌ ഗുരുദാസ്‌ കാമത്തിനെ രാവിലെ ഏഴിനു ചാണക്യപുരിയിലെ പ്രൈമസ്‌ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. വീട്ടില്‍ ഒറ്റയ്‌ക്കു കഴിയുകയായിരുന്നു അദ്ദേഹം. മുബൈയില്‍നിന്നു കുടുംബാഗംങ്ങള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി.
തലേന്നു രാത്രിയും കമ്മത്ത്‌ ജനങ്ങള്‍ക്കു ട്വിറ്ററിലൂടെ ഈദ്‌ മുബാറക്‌ ആശംസ നേര്‍ന്നിരുന്നു. രാത്രി 11 നായിരുന്നു ഈ ട്വീറ്റ്‌. യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മുന്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങും അനുശോചിച്ചു. മുംബൈയില്‍നിന്ന്‌ അഞ്ചു തവണ പാര്‍ലമെന്റംഗമായ കാമത്ത്‌ 2009-ല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി. 2011-ല്‍ രാജിവച്ചു.

Ads by Google
Thursday 23 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW