Friday, November 16, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.28 AM

മഹാപ്രളയം: പരീക്ഷ വീണ്ടും നടത്തുമെന്ന്‌ ആര്‍.ബി.ഐ.

മുംബൈ: ഗ്രേഡ്‌ ബി ഓഫീസര്‍മാര്‍ക്കു വേണ്ടിയുള്ള പരീക്ഷ കേരളത്തില്‍ ഒരു തവണ കൂടി നടത്തുമെന്നു റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ.
കഴിഞ്ഞ 16 നാണു രാജ്യവ്യാപകമായി ഫേസ്‌ 1/ പേപ്പര്‍ 1 പരീക്ഷ നടത്തിയത്‌. പ്രളയക്കെടുതിയിലായിരുന്ന കേരളത്തില്‍ കുറച്ചു പേര്‍ മാത്രമാണു പരീക്ഷയെഴുതിയത്‌. ചില പരീക്ഷാ സെന്ററുകള്‍ തന്നെ വെള്ളത്തിലായിരുന്നു. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കും പരീക്ഷാ സെന്ററുകള്‍ അനുവദിക്കുകയെന്ന്‌ ആര്‍.ബി.ഐ. വ്യക്‌തമാക്കി. പരീക്ഷാത്തീയതി വൈകാതെ പ്രഖ്യാപിക്കും. ഒരിക്കല്‍ പരീക്ഷയെഴുതിയവര്‍ക്കു വീണ്ടും അവസരം ലഭിക്കില്ലെന്നും ബാങ്ക്‌ വ്യക്‌തമാക്കി. അടുത്ത മാസം ആറിനും ഏഴിനും നടക്കാനിരിക്കുന്ന ഫേസ്‌ 11/പേപ്പര്‍ 2, പേപ്പര്‍ 3 പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്‌ പ്രഖ്യാപിക്കുമെന്നും ആര്‍.ബി.ഐ. വ്യക്‌തമാക്കി.

Ads by Google
Thursday 23 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW