Wednesday, July 17, 2019 Last Updated 59 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.28 AM

കുല്‍ഭൂഷണ്‍ കേസ്‌: ഐ.സി.ജെ. ഫെബ്രുവരിയില്‍ വാദം കേള്‍ക്കും

ഇസ്ലാമാബാദ്‌: ചാരവൃത്തി ആരോപിച്ച്‌ പാകിസ്‌താന്‍ സൈനിക കോടതി വധശിക്ഷയ്‌ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.ജെ.) ഫെബ്രുവരിയില്‍ വാദം കേള്‍ക്കും.
നാല്‍പ്പത്തിയേഴുകാരനായ ജാദവിന്‌ ഏപ്രിലിലാണു സൈനിക കോടതി തൂക്കുകയര്‍ വിധിച്ചത്‌. കുല്‍ഭൂഷണെ ബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ ഇറാന്‍ അതിര്‍ത്തിയില്‍നിന്നു 2016 മാര്‍ച്ചില്‍ സുരക്ഷാ അധികൃതര്‍ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്നാണ്‌ പാക്‌ വാദം.
ഇന്ത്യന്‍ നാവികസേനാ മുന്‍ കമന്‍ഡറായിരുന്ന കുല്‍ഭൂഷന്‍ വെറുതേ അതിര്‍ത്തി കടന്നതല്ലെന്നും ചാരവൃത്തിയും ബലൂചിസ്‌ഥാനില്‍ ഭരണ അസ്‌ഥിരതയുണ്ടാക്കുകയുമായിരുന്നു ലക്ഷ്യമെന്നും പാകിസ്‌താന്‍ ആരോപിച്ചു.
ഈ വാദങ്ങള്‍ തള്ളിയ ഇന്ത്യ കഴിഞ്ഞ വര്‍ഷം ശിക്ഷാവിധിക്കെതിരേ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ഒരാഴ്‌ച ഐ.സി.ജെ. ജാദവിന്റെ കേസ്‌ പരിഗണിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

Ads by Google
Thursday 23 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW