Thursday, February 21, 2019 Last Updated 20 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.25 AM

മുന്‍ സഹായികള്‍ക്കെതിരേ കുറ്റം കണ്ടെത്തി; ട്രംപിനു പ്രഹരം

uploads/news/2018/08/242605/in4.jpg

ന്യുയോര്‍ക്ക്‌: പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യപ്രചാരകന്‍ പോള്‍ മാന്‍ഫോര്‍ട്ട്‌ നികുതി വെട്ടിപ്പുള്‍പ്പെടെ സാമ്പത്തിക ക്രമക്കേടു നടത്തിയെന്നു കണ്ടെത്തുകയും രണ്ടു നീലച്ചിത്ര നടിമാരെ നിശബ്‌ദരാക്കാന്‍ പണം കൊടുത്തതായി മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കൊഹന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തുകയും ചെയ്‌തതോടെ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നിയമക്കുരുക്കിലേക്ക്‌.
ട്രംപുമായി അടുപ്പത്തിലായിരുന്ന നീലച്ചിത്ര നടി സ്‌റ്റോമി ഡാനിയേല്‍സിനും പ്ലേബോയ്‌ നടിക്കുമായി 28,000 ഡോളര്‍(18,00000 രൂപ ) കൊടുത്തതായി ജില്ലാജഡ്‌ജി വില്യം പോളിക്കു മുമ്പാകെയാണു മൈക്കിള്‍ കുറ്റസമ്മതം നടത്തിയത്‌. ഇദ്ദേഹത്തിനെതിരേ ശിക്ഷ ഡിസംബറില്‍ വിധിക്കും.
പണം കൊടുത്തില്ലെങ്കില്‍ സ്‌ഥാനാര്‍ഥിക്കെതിരേ പരസ്യമായി തുറന്നടിക്കുമെന്നും ഇതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നു കണ്ടാണു സ്‌ഥാനാര്‍ഥിയുടെ നിര്‍ദേശാനുസരണം പണം നല്‍കിയതെന്നും അദ്ദേഹം സമ്മതിച്ചു. തെരഞ്ഞെടുപ്പു ചെലവിനെക്കുറിച്ചു തെറ്റായ വിവരം നല്‍കിയതായും നികുതിവെട്ടിച്ചതായും കൊഹന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌.
കൊഹനെതിരേയുള്ള കുറ്റപത്രത്തില്‍ ട്രംപിന്റെ പേര്‌ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ എടുത്തുപറയുന്നില്ലെങ്കിലും ഒന്നാംനമ്പര്‍ വ്യക്‌തിയെന്നു സൂചിപ്പിച്ചിട്ടുണ്ട്‌. നികുതിവെട്ടിച്ചതിനും ബാങ്കിലെ ക്രമക്കേടിനും വിദേശബാങ്ക്‌ അക്കൗണ്ട്‌ മറച്ചുവച്ചതിനും അറുപത്തിയൊന്‍പതുകാരനായ മാന്‍ഫോര്‍ട്ടിനെ ശിക്ഷിച്ചതിനു തൊട്ടുപിന്നാലെയാണു മെകാഹന്‍ കുറ്റസമ്മതം നടത്തിയത്‌. അഞ്ചുമാസത്തെ പ്രചാരണത്തിനു ചുക്കാന്‍പടിച്ച മാന്‍ഫോര്‍ട്ടിനെ ശിക്ഷിച്ചതു വൈറ്റഹൗസിനു പ്രഹരവും സ്‌പെഷല്‍ കൗണ്‍സലിനു നേട്ടവുമായി.
2016 ലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ചു സ്‌പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട്‌ മുള്ളര്‍ നടത്തിയ അന്വേഷണത്തിനിടെയാണു രണ്ടു കേസും പൊങ്ങിവന്നത്‌.
പ്രസിഡന്റിനെതിരേയുള്ള നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇദ്ദേഹത്തിനുമേല്‍ ട്രംപ്‌ അനുകൂലികളുടെ കടുത്തസമ്മര്‍ദമുണ്ടായിരുന്നു. ഇതിനോടകം തന്നെ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ്‌, അഭിഭാഷകന്‍, പ്രചാരണത്തിന്റെചുമതലയുള്ള ചെയര്‍മാന്‍, പ്രചാരണച്ചുമതലയുള്ള ഉപമാനേജര്‍, വിദേശയനയത്തിന്റെ ചുമതലയുളള സഹായി തുടങ്ങിയവരും കുറ്റസമ്മതം നടത്തി.
പുതിയ സംഭവവികാസത്തോടെ ഗുരുതരമായ ചോദ്യങ്ങളാണു ട്രംപിനു നേരേ ഉയരുന്നത്‌. പ്രമുഖരായ രണ്ടു സഹായികള്‍ ജയില്‍ശിക്ഷ നേരിടുന്നത്‌ അദ്ദേഹത്തെ പ്രതിരോധത്തിലാക്കി.

Ads by Google
Thursday 23 Aug 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW