Thursday, November 15, 2018 Last Updated 54 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.25 AM

സാമ്പത്തികപ്രതിസന്ധി: പുതിയ കറന്‍സി ഇറക്കി പിടിച്ചുനില്‍ക്കാന്‍ വെനസ്വേല

കാരക്കാസ്‌: രൂക്ഷമായ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ വെനസ്വേല പുതുവഴികള്‍ തേടുന്നു. പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിച്ചതോടെ പുതിയ കറന്‍സി പുറത്തിറക്കിയാണു പിടിച്ചുനില്‍ക്കാന്‍ വെനസ്വേല ശ്രമിക്കുന്നത്‌. കുറഞ്ഞ ശമ്പളം മൂവായിരം ഇരട്ടിയായി വര്‍ധിച്ചെങ്കിലും അതുകൊണ്ട്‌ ഒരു കിലോഗ്രാം ഇറച്ചി വാങ്ങാന്‍ പോലും തികയില്ലെന്നതാണു യാഥാര്‍ഥ്യം. പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി "സോവറിന്‍ ബൊലീവര്‍" എന്ന പേരിലാണു പുതിയ കറന്‍സി പുറത്തിറക്കിയത്‌. അതിനിടെ, വെനസ്വേലയില്‍നിന്നു ബ്രസീലിലേക്കും കൊളംബിയയിലേക്കും ഇക്വഡോറിലേക്കും ജനങ്ങള്‍ പലായനം ചെയ്യുകയാണ്‌. അഭയാര്‍ഥിപ്രവാഹം ശക്‌തമായതോടെ ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങള്‍ കുടിയേറ്റനിയമം കര്‍ശനമാക്കി. പാസ്‌പോര്‍ട്ടുള്ളവരെ മാത്രം ഇനി രാജ്യത്തു പ്രവേശിപ്പിച്ചാല്‍മതിയെന്ന്‌ ഇക്വഡോര്‍ തീരുമാനിച്ചു.
നേരത്തേ വെനസ്വേലക്കാര്‍ക്ക്‌ ഇക്വഡോറിലേക്കു കടക്കാന്‍ തിരിച്ചറിയല്‍ രേഖ മാത്രം മതിയായിരുന്നു. 2015 നു ശേഷം വെനസ്വേലയുടെ സെന്‍ട്രല്‍ ബാങ്ക്‌ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ പോലും പുറത്തുവിട്ടിട്ടില്ല.

Ads by Google
Thursday 23 Aug 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW