കൊളംബോ: ശ്രീലങ്കന്‍ തുറമുഖമായ ഹാംബന്തോത സൈനിക നടപടികളില്‍നിന്നു മുക്തമാക്കണമെന്നു ജപ്പാന്. ലങ്ക സന്ദര്‍ശിക്കാനെത്തിയ ജാപ്പനീസ് പ്രതിരോധമന്ത്രി ഇറ്റ്സുനോരി ഉനേദരയാണ് ഈ ആവശ്യമുന്നയിച്ചത്.
ലങ്കയില്‍ ചൈനയുടെ സ്വാധീനം കൂടുന്നതിലുളള ആശങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റാനില്‍ വിക്രം സിംഹയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പ്രകടിപ്പിച്ചു. വ്യവസായപാര്ക്കു സ്ഥാപിക്കാനെന്ന വ്യാജേന 99 വര്‍ഷത്തേക്കു തുറമുഖം ചൈനയ്ക്കു കൈമാറാന്‍ കരാറുണ്ടാക്കിയിരുന്നു.