Friday, September 14, 2018 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.25 AM

കാനഡയില്‍ ഇന്ത്യന്‍ വംശജന്‌ നേരേ വംശീയ ആക്രമണം

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വംശജനു നേരേ വംശീയാക്രമണം. രാഹുല്‍ കുമാറിനു നേരേയാണ്‌ ആക്രമണമുണ്ടായത്‌.
കാര്‍ പാര്‍ക്ക്‌ ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ വെള്ളക്കാരിയായ സ്‌ത്രീ അസഭ്യം പറയുകയും നിങ്ങളുടെ രാജ്യത്തേയ്‌ക്ക്‌ തിരിച്ചു പോകുവെന്ന്‌ പറഞ്ഞ്‌ ആക്രോശിക്കുകയായിരുന്നു. തൊലിയുടെ നിറത്തെച്ചൊല്ലി ആക്ഷേപിച്ച്‌ ഈസ്‌റ്റിന്ത്യന്‍ പാകി എന്നു വിളിച്ചുവെന്നും രാഹുല്‍ കുമാര്‍ പറഞ്ഞു. ഏഴു വര്‍ഷം മുന്‍പാണ്‌ രാഹുല്‍ കാനഡയിലെത്തിയത്‌. ദൃശ്യങ്ങള്‍ കുമാര്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു. വീഡിയോ ചിത്രീകരിക്കുന്നതില്‍ തനിക്ക്‌ പ്രശ്‌നമൊന്നുമില്ലെന്നും കാറില്‍ തുപ്പുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്‌. അവര്‍ പിന്നീട്‌ വണ്ടിയോടിച്ചു പോകുന്നതും കാണാം.

Ads by Google
Thursday 23 Aug 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW