Monday, February 18, 2019 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 04.13 PM

ഐസ് രുപത്തില്‍ കാണപ്പെടുന്ന കണികകള്‍, ചന്ദ്രനില്‍ ജലാംശം; വിവരങ്ങള്‍ നല്‍കിയത് ചന്ദ്രയാന്‍, ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടം

uploads/news/2018/08/242578/chandrayaan-1.jpg

വാഷിംഗ്ടണ്‍ : ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിവരങ്ങളുമായി നാസ. കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളില്‍ ചന്ദ്രയാനിലെ പ്രത്യേക ഉപകരണത്തില്‍ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജലത്തിന്റെ അംശം കണ്ടെത്തിയിട്ടുള്ളത്. എം3( മൂണ്‍ മൈനറൊളജി മാപ്പര്‍ ) എന്ന ഉപകരണമാണ് വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. ഐസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് പ്രത്യേകം നിര്‍മിച്ച ഉപകരണമാണിത്.

ഐസില്‍ തട്ടി തിരിച്ചുവരുന്ന പ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമാണ് നാസ പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ ജലകണകകളില്‍ തട്ടി തിരിച്ചുവരുന്ന ഇന്‍ഫ്രാറെഡ് രശ്മികളുടെ സാന്നിദ്ധ്യവും ഉപകരണം തിരിച്ചറിഞ്ഞു. ഐസ് രുപത്തില്‍ കാണപ്പെടുന്ന കണികകള്‍ക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. 2009ലാണ് എം3 ചന്ദ്രനില്‍ വെള്ളമുണ്ടെന്നുള്ളതിന് തെളിവുകള്‍ നല്‍കിയത്. 1999ല്‍ കാസ്നി നടത്തിയ പര്യവേഷണത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ഐസ് രുപത്തില്‍ ജലസാന്നിദ്ധ്യം ചന്ദ്രന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടെന്നാണ് പുതിയ നിഗമനം. ധ്രുവപ്രദേശങ്ങളില്‍ സൂര്യപ്രകാശം കടന്നുചെല്ലാത്തതിനാലാണ് അവിടെ ജലസാന്നിദ്ധ്യം കണ്ടെത്താന്‍ കഴിയാത്തത്.

ഐ എസ് ആര്‍ ഓയുടെ ചന്ദ്രയാന്‍1 ലെ ഇമെജറുകളും ഇത്തരത്തിലുള്ള തെളിവുകള്‍ നല്‍കിയിട്ടുണ്ട്. 1960-1970 കളിലെ ഗവേഷണങ്ങളെതുടര്‍ന്ന് ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളില്‍ വെള്ളത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിച്ചിരുന്നു. നാസയുടെ തെളിവുകള്‍ വരുന്നതിനു മുന്‍പുതന്നെ ഐ.എസ.്ആര്‍.ഓ ചന്ദ്രനില്‍ ജലാംശമുണ്ടെന്നുള്ളതിന് സൂചന നല്‍കിയിരുന്നു. ജലത്തിന്റെ അളവ് തിട്ടപ്പെടുത്താല്‍ ചില കാലതാമസങ്ങള്‍ നേരിട്ടതിനാലാണ് വിവരങ്ങള്‍ പ്രസിദ്ധികരിക്കാന്‍ വൈകിയത്.

Ads by Google
Wednesday 22 Aug 2018 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW