Sunday, September 09, 2018 Last Updated 30 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 03.37 PM

ഡാം തുറക്കുമെന്ന് അറിയിച്ചിരുന്നില്ലെന്ന് ടോം ജോസ്; മുന്നറിയിപ്പ് നല്‍കിയതിന് തെളിവുണ്ടെന്ന് കെ.എസ്.ഇ.ബി

uploads/news/2018/08/242575/tom-jose.jpg

ഇടുക്കി: ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുന്ന കാര്യം അറിയിച്ചിരുന്നില്ലെന്ന് ചീഫ് സെക്രട്ടറി ടോംജോസ്. ആശയവിനിമയത്തില്‍ പാളിച്ചയുണ്ടായെന്നും കൃത്യമായ വിവരം കൈമാറിയില്ലെന്നും ടോംജോസ് വ്യക്തമാക്കി.

എന്നാല്‍, ടോം ജോസിന്റെ ആരോപണം പാടേ തള്ളി കെഎസ്ഇബി ചെയര്‍മാന്‍ രംഗത്തെത്തി. ആശയവിനിമയത്തില്‍ തകരാറുണ്ടായിട്ടില്ലെന്നും ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചു.

പ്രളയം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും നാശനഷ്ടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാര്യമായ വീഴ്ച്ച സംഭവിച്ചുവെന്നും രാജു എബ്രഹാം എംഎല്‍എയും പ്രതികരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW